ബാലാവകാശ കമ്മീഷൻ സിറ്റിംഗ്;46 പരാതികളിൽ പരിഹാരമായി

കാക്കനാട്: സംസ്ഥാന ബാലാവകാശ കമ്മീഷൻ കാക്കനാട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച സിറ്റിംഗിൽ പരിഗണിച്ച 54 പരാതികളിൽ 46 എണ്ണത്തിനും പരിഹാരമായി. എട്ടു പരാതികൾ തുടർനടപടികൾക്കായി മാറ്റിവെച്ചു. കമ്മീഷൻ അംഗങ്ങളായ കെ.കെ. ഷാജു, ടി.സി. ജലജ മോൾ എന്നിവരുടെ നേതൃത്വത്തിലാണ് സിറ്റിംഗ് നടന്നത്.

സ്കൂൾ വിദ്യാർത്ഥികൾക്കിടയിൽ ബാലാവകാശ ലംഘനങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തെക്കുറിച്ച് കമ്മീഷൻ തീവ്രമായ ആശങ്ക പ്രകടിപ്പിച്ചു. ബാലാവകാശ നിയമങ്ങളെക്കുറിച്ച് അധ്യാപകർക്കും രക്ഷിതാക്കൾക്കും കൂടുതൽ ബോധവൽക്കരണവും പരിശീലനവും നൽകേണ്ടതുണ്ടെന്ന് കമ്മീഷൻ അംഗങ്ങൾ വ്യക്തമാക്കി.

ജില്ലയിലെ ഒരു യു.പി. സ്കൂളിൽ പ്രത്യേക ശ്രദ്ധയും സംരക്ഷണവും ആവശ്യമായ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സ്കൂൾ ലീഡർ സമർപ്പിച്ച പരാതിയും സിറ്റിംഗിൽ പരിഗണിച്ചു. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറുടെയും വനിതാ-ശിശു വികസന വകുപ്പിന്റെയും സഹകരണത്തോടെ ഈ പരാതി പരിഹരിച്ചതായി കമ്മീഷൻ അംഗങ്ങൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *