നാഗപ്പുഴ: കോതമംഗലം രൂപതയിലെ അതിപുരാതന മരിയൻ തീർത്ഥാടന കേന്ദ്രങ്ങളിലൊന്നായ നാകപ്പുഴ മനോഗുണ മാതാവിന്റെ ദേവാലയത്തിൽ, എട്ടുനോമ്പ് ആചരണത്തിനും പരിശുദ്ധ കന്യാമറിയത്തിന്റെ പിറവി തിരുനാളിനും മുന്നോടിയായുള്ള പന്തൽ നിർമ്മാണത്തിന് തുടക്കമായി. എ.ഡി. 900-ൽ വിശ്വാസി സമൂഹം രൂപംകൊണ്ട ദേവാലയത്തിൽ ഇത്തവണയും വിപുലമായ രീതിയിലാണ് മരിയൻ തീർത്ഥാടനവും തിരുനാൾ ആഘോഷങ്ങളും സംഘടിപ്പിക്കുന്നത്.
രാവിലെ 7 മണിക്ക് അർപ്പിച്ച വിശുദ്ധ കുർബാനയ്ക്ക് ശേഷം ഇടവക വികാരി ഫാ. പോൾ നെടുംപുറത്ത് പന്തൽ നിർമ്മാണ പ്രവർത്തനങ്ങൾ ആശീർവദിച്ചു. അസിസ്റ്റന്റ് വികാരി ഫാ. ആൽഫിൽ വെള്ളാപ്പള്ളി, കൈക്കാരൻമാരായ ബിജു മാത്യു കൊമ്പനാത്തോട്ടത്തിൽ, ബെന്നി ജോസഫ് കളപ്പുരയിൽ എന്നിവരും നിരവധി ഇടവകാംഗങ്ങളും തീർത്ഥാടകരും പ്രാർത്ഥനാപൂർവ്വം ചടങ്ങിൽ പങ്കെടുത്തു. ചടങ്ങിനു ശേഷം പങ്കെടുത്തവർക്ക് മധുരപലഹാര വിതരണവും നടന്നു.

