മിൽഡുറയിലേക്ക് കൊണ്ടുപോയ 7,12,850 ഡോളർ സർക്കാർ കണ്ടുകെട്ടി

മെൽബൺ: പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് മിൽഡുറയിലേക്ക് കൊണ്ടുപോകുകയായിരുന്ന 7,12,850 ഓസ്‌ട്രേലിയൻ ഡോളർ ഓസ്‌ട്രേലിയൻ സർക്കാർ കണ്ടുകെട്ടി. സംഭവത്തിൽ പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിൽ ഈ തുകയുടെ നിയമാനുസൃതമായ ഉറവിടം വ്യക്തമാക്കാൻ ബന്ധപ്പെട്ടവർക്ക് സാധിച്ചില്ല.

കേസുമായി ബന്ധപ്പെട്ട് 36 വയസ്സുള്ള വിക്ടോറിയ സ്വദേശിയെ കോടതി ശിക്ഷിച്ചു. കുറ്റകൃത്യങ്ങളിലൂടെ സമ്പാദിക്കുന്ന പണത്തിനെതിരെയുള്ള ശക്തമായ നടപടിയുടെ ഭാഗമായാണ് തുക കണ്ടുകെട്ടിയത്. കണ്ടുകെട്ടിയ തുക രാജ്യത്ത് കുറ്റകൃത്യങ്ങൾ തടയുന്നതിനും നിയമനടപ്പാക്കൽ പദ്ധതികൾക്കുമായി വിനിയോഗിക്കുമെന്ന് അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *