ഗ്രാൻഡ് ചെസ് ടൂർ ഫൈനലിൽ പ്രഗ്നാനന്ദ; സെമിയിൽ കീമറുമായി ഏറ്റുമുട്ടും

സെന്റ് ലൂയിസ്: ഗ്രാൻഡ് ചെസ് ടൂർ 2026 ഫൈനലിൽ ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ആർ. പ്രഗ്നാനന്ദ ഇടം നേടി. സെന്റ് ലൂയിസിൽ നടന്ന സിൻക്വിഫീൽഡ് കപ്പ് ചെസ് ടൂർണമെന്റിൽ രണ്ടാം സ്ഥാനത്തെത്തിയതോടെയാണ് പ്രഗ്നാനന്ദ ഗ്രാൻഡ് ചെസ് ടൂർ ഫൈനലിന് യോഗ്യത നേടിയത്.

സിൻക്വിഫീൽഡ് കപ്പിലെ അവസാന റൗണ്ടിൽ നെതർലൻഡ്സിന്റെ അനീഷ് ഗിരിയുമായി പ്രഗ്നാനന്ദ സമനില പാലിച്ചു. ഇതോടെ ടൂർണമെന്റ് ലീഡറായിരുന്ന യുഎസിന്റെ വെസ്ലി സോയ്‌ക്കൊപ്പം പോയിന്റിൽ എത്തുകയായിരുന്നു. തുടർന്ന് നടന്ന ടൈബ്രേക്കറിൽ സോയോട് പരാജയപ്പെട്ടതോടെ പ്രഗ്നാനന്ദ റണ്ണറപ്പായി.

ഗ്രാൻഡ് ചെസ് ടൂർ ഫൈനലിൽ പ്രഗ്നാനന്ദയുടെ സെമിഫൈനൽ എതിരാളി ജർമനിയുടെ വിൻസെന്റ് കീമറാണ്. മറ്റൊരു സെമിയിൽ യുഎസിന്റെ ഫാബിയാനോ കരുവാനയും വെസ്ലി സോയും ഏറ്റുമുട്ടും.

ഓഗസ്റ്റ് 21 മുതൽ 28 വരെ സെന്റ് ലൂയിസിലാണ് ഗ്രാൻഡ് ചെസ് ടൂർ ഫൈനൽ നടക്കുന്നത്. ടൂർ റാങ്കിങ്ങിലെ മികച്ച നാല് താരങ്ങളാണ് നോക്‌ഔട്ട് ഫോർമാറ്റിൽ കിരീടത്തിനായി മത്സരിക്കുന്നത്. രണ്ട് ക്ലാസിക്കൽ, രണ്ട് റാപിഡ്, നാല് ബ്ലിറ്റ്സ് മത്സരങ്ങളടങ്ങുന്നതാണ് ഫൈനൽ. ആകെ 4.5 ലക്ഷം യുഎസ് ഡോളറാണ് സമ്മാനത്തുക.

.

Leave a Reply

Your email address will not be published. Required fields are marked *