ന്യൂഡൽഹി: ‘ക്ലോർ ഫെനിറാമൈൻ മാലേറ്റ്’, ‘ഫെനൈൽ ഫ്രിൻ ഹൈഡ്രോക്ലോറൈഡ്’ എന്നീ സംയുക്തങ്ങൾ അടങ്ങിയ മരുന്നുകൾ നാല് വയസ്സിൽ താഴെയുള്ള കുട്ടികൾക്കായി നിർമ്മിക്കുന്നതിനും വിതരണം ചെയ്യുന്നതിനും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കേന്ദ്ര സർക്കാർ. ഈ പ്രായത്തിലുള്ള കുട്ടികളിൽ ഇത്തരം മരുന്നുകൾ ഉപയോഗിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം എന്ന കണ്ടെത്തലിനെത്തുടർന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിർണായക നടപടി.
കൂടാതെ, ഇവ അടങ്ങിയ മരുന്നുകളുടെ പാക്കറ്റുകളിൽ “നാല് വയസ്സിൽ താഴെയുള്ള കുട്ടികളിൽ ഉപയോഗിക്കാൻ പാടില്ല” എന്ന മുന്നറിയിപ്പ് വ്യക്തമായി പ്രദർശിപ്പിക്കണമെന്ന് മരുന്ന് നിർമ്മാതാക്കൾക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

