സിഡ്നി: വിവിധ സ്റ്റേജുകളിൽ അരങ്ങേറിയ ഗംഭീര പ്രകടനങ്ങളിലൂടെ ജനപ്രീതി നേടിയ ‘ഇന്ത്യൻ ഓണം 2026’ മെഗാ ആഘോഷം സിഡ്നിയിൽ അരങ്ങേറാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. സൗത്ത് ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ ഓഫ് ഓസ്ട്രേലിയയും (SIAA) ഐ.ഒ.സി ഓസ്ട്രേലിയയും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണാഘോഷം ഓഗസ്റ്റ് 23-ന് ഗ്രാൻവില്ലിലെ വിൻയർഡ് കാർമെൽ മോർ ഹാളിൽ (The Vineyard Karmel Mohr Hall, 4-6 Blaxcell Street, Granville NSW 2142) വെച്ചാണ് നടക്കുന്നത്.
പരിപാടിയോടനുബന്ധിച്ചുള്ള ഡിന്നർ ടിക്കറ്റുകൾ ഇതിനകം തന്നെ പൂർണ്ണമായും വിറ്റഴിഞ്ഞു (Sold Out). എന്നാൽ പ്രിയപ്പെട്ട താരങ്ങളുടെ പരിപാടികൾ നേരിൽ കാണാൻ ആഗ്രഹിക്കുന്നവർക്കായി വൈകുന്നേരം 4:30 മുതലുള്ള പ്രവേശനത്തിന് ‘ഇവന്റ് ഒൺലി’ (Event Only) ടിക്കറ്റുകൾ ഇപ്പോൾ ലഭ്യമാക്കിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു.
മലയാളികളുടെ പ്രിയതാരം വിമല രാമൻ മുഖ്യാതിഥിയായി പങ്കെടുക്കുന്ന വേദിയിൽ പ്രശസ്ത ഗായിക അമൃത സുരേഷും രമ്യ പണിക്കരും അടങ്ങുന്ന സംഘമാണ് സിഡ്നിയിലെ പ്രേക്ഷകർക്കായി കലാവിരുന്ന് ഒരുക്കുന്നത്. കലാപരിപാടികൾ ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്ക് https://eventik.com.au/event/biggest-indian-onam-live-sydney/ എന്ന ലിങ്ക് വഴി ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്.

