ഓസ്‌ട്രേലിയയിൽ ചരിത്രത്തിലാദ്യമായി സസ്തനിയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു

മെൽബൺ: ഓസ്‌ട്രേലിയയിൽ ആദ്യമായി ഒരു സസ്തനിയിൽ എച്ച്5 (H5) പക്ഷിപ്പനി വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചു. സൗത്ത് ഓസ്‌ട്രേലിയയിലെ ബീച്ച്‌പോർട്ടിൽ കണ്ടെത്തിയ ലോംഗ്-നോസ്ഡ് ഫർ സീൽ (Long-nosed fur seal) എന്നയിനം കടൽ ജീവിയിലാണ് രോഗബാധ ഔദ്യോഗികമായി സ്ഥിരീകരിച്ചത്.

അതേസമയം, രാജ്യത്തെ കോഴിവളർത്തൽ മേഖലയിലേക്കോ മറ്റ് ഫാമുകളിലേക്കോ രോഗം പടർന്നതിന് നിലവിൽ യാതൊരു തെളിവുകളും ലഭിച്ചിട്ടില്ലെന്ന് ഓസ്‌ട്രേലിയൻ ആരോഗ്യ-കാർഷിക വകുപ്പ് അധികൃതർ വ്യക്തമാക്കി. പ്രദേശത്ത് നിരീക്ഷണവും മുൻകരുതൽ നടപടികളും ശക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *