മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിൽ ചോദ്യങ്ങൾ ചോദിക്കാൻ മൈക്ക് സംവിധാനം; മാധ്യമപ്രവർത്തകരുടെ ബഹളം ഒഴിവാക്കാൻ ക്രമീകരണം

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ വാർത്താസമ്മേളനത്തിൽ ഒരേസമയം ഒന്നിലധികം മാധ്യമപ്രവർത്തകർ ചോദ്യങ്ങൾ ചോദിക്കുന്ന സാഹചര്യം ഒഴിവാക്കാൻ പുതിയ ക്രമീകരണം. ഒരേസമയം ഒരാൾക്ക് മാത്രം ചോദ്യം ചോദിക്കാൻ മൈക്ക് സംവിധാനം ഏർപ്പെടുത്താനാണ് മുഖ്യമന്ത്രിയുടെ ഓഫീസും പിആർഡിയും തീരുമാനിച്ചത്.

ഇന്നത്തെ വാർത്താസമ്മേളനത്തിലാണ് സംവിധാനം നടപ്പാക്കുന്നത്. ചോദ്യങ്ങൾ ചോദിക്കുന്നതിനിടെ ഉണ്ടാകുന്ന ബഹളം ഒഴിവാക്കി ഓരോ മാധ്യമപ്രവർത്തകനും ക്രമമായി ചോദ്യങ്ങൾ ഉന്നയിക്കുന്നതിനാണ് ക്രമീകരണം.

സിഎംആർഎൽ മാസപ്പടി പട്ടികയിൽ വി.ഡി. സതീശന്റെ പേര് ഉൾപ്പെട്ടതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ നേരത്തെ വാർത്താസമ്മേളനത്തിൽ ഉയർന്നിരുന്നു. ഇതുസംബന്ധിച്ച ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി മറുപടി നൽകിയിരുന്നില്ല. ബുധനാഴ്ച മറുപടി നൽകുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്നുള്ള അറിയിപ്പ്.

Leave a Reply

Your email address will not be published. Required fields are marked *