ആദിവാസി ഊരുകളില്‍ പ്രത്യേക ക്യാമ്പുകള്‍ സംഘടിപ്പിക്കും; ജില്ലാ കലക്ടര്‍‍

പത്തനംതിട്ട: ജില്ലയിലെ പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് ജനന-മരണ സര്‍ട്ടിഫിക്കറ്റുകള്‍ ഉള്‍പ്പെടെയുള്ള അവശ്യ രേഖകള്‍ ലഭ്യമാക്കുന്നതിനായി നവംബറില്‍ ആദിവാസി ഊരുകളില്‍ പ്രത്യേക ക്യാമ്പുകള്‍ സംഘടിപ്പിക്കുമെന്ന് ജില്ലാ കലക്ടര്‍ കെ. സുധീര്‍ അറിയിച്ചു. ജനന-മരണ രജിസ്‌ട്രേഷന്‍ ജില്ലാതല കോ-ഓര്‍ഡിനേഷന്‍ സമിതിയുടെ പ്രത്യേക യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആധാര്‍ കാര്‍ഡ്, ഇലക്ഷന്‍ ഐഡി, റേഷന്‍ കാര്‍ഡ്, ജനന-മരണ സര്‍ട്ടിഫിക്കറ്റുകള്‍, ബാങ്ക് അക്കൗണ്ട്, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് തുടങ്ങിയ പ്രധാന രേഖകളാണ് ഈ ക്യാമ്പുകളിലൂടെ വിതരണം ചെയ്യുന്നത്. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍‍ പൂര്‍ണമായും ഊരുകളിലേക്ക് എത്തിക്കാന്‍ പരമാവധി ശ്രമിക്കണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു. ക്യാമ്പുകള്‍‍ കാര്യക്ഷമമായി നടത്തുന്നതിനായി ഒക്ടോബര്‍ മാസത്തില്‍ തന്നെ ആവശ്യമായ വിവരശേഖരണം പൂര്‍ത്തിയാക്കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് ഉള്‍പ്പെടെയുള്ള വിവിധ വകുപ്പുകള്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കലക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *