വേളി – കഠിനംകുളം സോളാർ ബോട്ട് സർവീസിന് തുടക്കമായി; വേളിയെ വലിയ ട്രാൻസ്‌പോർട്ട് ഹബ്ബാക്കി മാറ്റുമെന്ന് മന്ത്രി സി.പി. ജോൺ

തിരുവനന്തപുരം: തലസ്ഥാനത്തെ വിനോദസഞ്ചാര മേഖലയ്ക്ക് പുതിയ ഉണർവേകി വേളി – കഠിനംകുളം സോളാർ ബോട്ട് സർവീസിന് തുടക്കമായി. സർവീസിന്റെ ഔദ്യോഗിക ഉദ്ഘാടനം മന്ത്രി സി.പി. ജോൺ നിർവഹിച്ചു. ഭാവിയിൽ വേളിയെ കേരളത്തിലെ ഏറ്റവും വലിയ ട്രാൻസ്‌പോർട്ട് ഹബ്ബാക്കി മാറ്റുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.

നിലവിൽ 24 പേർക്ക് ഒരേസമയം യാത്ര ചെയ്യാവുന്ന അത്യാധുനിക സോളാർ ബോട്ടാണ് റൂട്ടിൽ സർവീസ് നടത്തുന്നത്. ചടങ്ങിൽ തിരുവനന്തപുരം മേയർ വി.വി. രാജേഷ് ആദ്യ ടിക്കറ്റ് വിതരണം നിർവഹിച്ചു. പരിസ്ഥിതിസൗഹൃദ ജലഗതാഗതവും ടൂറിസം വികസനവും ലക്ഷ്യമിട്ടാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *