ഇന്ത്യൻ വംശജ സാൻഡി റെഡ്ഡി സ്ട്രാത്ത്ഫീൽഡ് മേയർ; എസ്ഥർ കിം ഡെപ്യൂട്ടി മേയർ

സിഡ്നി: ഇന്ത്യൻ വംശജയായ ഓസ്ട്രേലിയൻ കൗൺസിലർ സാൻഡി റെഡ്ഡിയെ സ്ട്രാത്ത്ഫീൽഡിന്റെ 73-ാമത് മേയറായി തിരഞ്ഞെടുത്തു. എസ്ഥർ കിം ആണ് പുതിയ ഡെപ്യൂട്ടി മേയർ.

മേയറായി തിരഞ്ഞെടുക്കപ്പെട്ടതിൽ അഭിമാനമുണ്ടെന്നും സ്ട്രാത്ത്ഫീൽഡ് തദ്ദേശ ഭരണ പ്രദേശത്തെ സേവിക്കാൻ ലഭിച്ച വലിയ അവസരമായി ഇതിനെ കാണുന്നുവെന്നും സ്ഥാനമേറ്റെടുത്ത ശേഷം സാൻഡി റെഡ്ഡി പ്രതികരിച്ചു.

സാൻഡി റെഡ്ഡിക്ക് 2028 സെപ്റ്റംബർ വരെ മേയർ പദവിയിൽ കാലാവധിയുണ്ടാകും. ഡെപ്യൂട്ടി മേയറായി തെരഞ്ഞെടുക്കപ്പെട്ട എസ്ഥർ കിമ്മിന്റെ കാലാവധി 2027 സെപ്റ്റംബർ വരെയാണ്. കൗൺസിലിന്റെ നേതൃത്വത്തിലേക്ക് ഇന്ത്യൻ വംശജ എത്തിയത് പ്രവാസി സമൂഹത്തിനും വലിയ ആവേശമായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *