വിൻഡാമിൽ നിന്ന് വെനീസ് ബിനാലെയിലേക്ക്; മലയാളി-ബംഗ്ലാദേശി പശ്ചാത്തലമുള്ള ബഹുമുഖ കലാകാരി മിതാ ചൗധരിക്ക് അന്താരാഷ്ട്ര അംഗീകാരം

മെൽബൺ: വിൻഡാമിൽ നിന്നുള്ള പ്രമുഖ ഇന്റർഡിസിപ്ലിനറി കലാകാരി മിതാ ചൗധരി 2026-ലെ വെനീസ് ബിനാലെ മെന്റർഷിപ്പ് പ്രോഗ്രാമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കുടിയേറ്റം, ഓർമ്മകൾ, സാംസ്കാരിക സ്വത്വം എന്നിവയെ ആസ്പദമാക്കിയുള്ള ഇവരുടെ കലാസൃഷ്ടികൾ ഇതോടെ പ്രശസ്തമായ വെനീസ് ബിനാലെ വഴി രാജ്യാന്തര വേദിയിൽ ശ്രദ്ധനേടാൻ ഒരുങ്ങുകയാണ്.

ബംഗ്ലാദേശിലെ നദീതീര പ്രദേശത്ത് ജനിച്ച് വളർന്ന മിത, തന്റെ കുടുംബ ചരിത്രത്തെയും വ്യക്തിപരമായ അനുഭവങ്ങളെയും മുൻനിർത്തിയാണ് സൃഷ്ടികൾ രൂപപ്പെടുത്തുന്നത്. പ്രധാനമായും ഓസ്‌ട്രേലിയയിലേക്കെത്തിയ ഒന്നാം തലമുറ ബംഗ്ലാദേശി വനിതകളുടെ ജീവിതാനുഭവങ്ങളെയും അതിജീവന പോരാട്ടങ്ങളെയും കേന്ദ്രീകരിച്ചാണ് ഇവരുടെ കലാപ്രവർത്തനങ്ങൾ വികസിക്കുന്നത്.

വിൻഡാമിനും ഒപ്പം ഓസ്‌ട്രേലിയയുടെ ബഹുസ്വര സാംസ്കാരിക പൈതൃകത്തിനും അഭിമാനകരമായ നേട്ടമായാണ് ഈ തെരഞ്ഞെടുപ്പ് വിലയിരുത്തപ്പെടുന്നത്. പ്രാദേശിക തലത്തിൽ നിന്ന് ആരംഭിച്ച് ഒരു ഓസ്‌ട്രേലിയൻ മൾട്ടി-കൾച്ചറൽ കഥ ലോകവേദിയിലേക്ക് എത്തുന്നതിന്റെ അഭിമാനത്തിലാണ് പ്രവാസി കലാസമൂഹം.

Leave a Reply

Your email address will not be published. Required fields are marked *