മെൽബൺ: ഒക്ടോബർ 10-ന് മെൽബണിൽ അരങ്ങേറിയ പ്രശസ്ത ഗായകൻ കെ.ജി. മാർക്കോസിന്റെ മ്യൂസിക്കൽ ഷോയിൽ കമ്മ്യൂണിറ്റി പാർട്ണർമാരായി സഹകരിച്ച വിപഞ്ചിക ഗ്രന്ഥശാല മെൽബൺ ഇൻകോർപ്പറേഷന് (Vipanchika Grandhasala Melbourne Inc.) സംഘാടകരുടെ ആദരം. പരിപാടിയുടെ സംഘാടകരായ ടിജോ പി. എബ്രഹാമും ‘ദി ലോജിക് ബീറ്റ്സ്’ (The Logic Beats) ടീമും ചേർന്ന് വിപഞ്ചിക ഗ്രന്ഥശാലയ്ക്ക് പ്രത്യേക ഉപഹാരം കൈമാറി.
ചടങ്ങിൽ ലഭിച്ച അംഗീകാരത്തിന് സംഘാടകർക്ക് വിപഞ്ചിക ഗ്രന്ഥശാല ഭാരവാഹികൾ നന്ദി രേഖപ്പെടുത്തി. വെറുമൊരു ഉപഹാരം എന്നതിലുപരി കൂട്ടായ്മയുടെയും വിശ്വാസത്തിന്റെയും സംഗീതത്തോടുള്ള പ്രതിബദ്ധതയുടെയും പ്രതീകമായാണ് ഈ സ്നേഹസമ്മാനത്തെ കാണുന്നതെന്ന് ഭാരവാഹികൾ വ്യക്തമാക്കി. സംഗീതത്തിലൂടെ ജനങ്ങളെ ഒന്നിപ്പിക്കുന്ന ഇത്തരം മഹത്തായ സംരംഭങ്ങളുടെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും, വരുംദിവസങ്ങളിലും സമാനമായ മികച്ച കൂട്ടായ്മകളുമായി മുന്നോട്ടുപോകാൻ പ്രതീക്ഷിക്കുന്നതായും വിപഞ്ചിക ഗ്രന്ഥശാല അറിയിച്ചു.

