കൊച്ചി: എറണാകുളം ജില്ലാ സ്കൂൾ കായികമേളയ്ക്ക് മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ ആവേശോജ്ജ്വല തുടക്കമായി. കൊച്ചി കോർപ്പറേഷൻ മേയർ അഡ്വ. വി.കെ. മിനിമോൾ മേള ഉദ്ഘാടനം ചെയ്തു. ഒക്ടോബർ 17, 18, 19 തിയതികളിലായി നടക്കുന്ന കായികമേളയിൽ ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള പ്രതിഭകൾ മാറ്റുരയ്ക്കും.
ഉദ്ഘാടന സമ്മേളനത്തിൽ ടി.ജെ. വിനോദ് എം.എൽ.എ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ സുബിൻ പോൾ പതാക ഉയർത്തിയ ചടങ്ങിൽ കൊച്ചി നഗരസഭ കൗൺസിലർ കെ.വി.പി. കൃഷ്ണകുമാർ മുഖ്യാതിഥിയായിരുന്നു.
കൊച്ചിൻ കോർപ്പറേഷൻ കൗൺസിലർ ആൽബർട്ട് അമ്പലത്തിങ്കൽ, ഹയർസെക്കൻഡറി റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ പി. എക്സ്. ബിയാട്രിയാസ് മരിയ, സമഗ്ര ശിക്ഷാ കേരളം ജില്ലാ പ്രൊജക്ട് കോർഡിനേറ്റർ പി.എ. റഹീം, സ്പോർട്സ് ഓർഗനൈസേഷൻ സ്റ്റേറ്റ് അസിസ്റ്റന്റ് വി.കെ. വിസ്മയ, റിസപ്ഷൻ കമ്മിറ്റി കൺവീനർ പി.എ. നിഷാദ് ബാബു എന്നിവർ സംബന്ധിച്ചു. വിവിധ സംഘടന പ്രതിനിധികളായ അജിമോൻ പൗലോസ്, എം. നിയാസ്, എം. ഷിഹാബ്, എം.പി. രൂപേഷ്, കെ.എ. മാഹി, ആശാലത, എമേഴ്സൺ ലൂയിസ്, ജി. വെങ്കിടേഷ്, ടി. അഭിലാഷ് പ്രതാപ് തുടങ്ങിയവരും പങ്കെടുത്തു.

