തൊടുപുഴ: ഇടുക്കി എം.പി. അഡ്വ. ഡീൻ കുര്യാക്കോസിന്റെ നേതൃത്വത്തിൽ ‘മൈ ഭാരത്’ (My Bharat), തൊടുപുഴ സോക്കർ സ്കൂൾ എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന നാലാമത് ഇടുക്കി പാർലമെന്റ് മണ്ഡലം ഇലവൻസ് സീനിയർ സ്കൂൾ തല ഫുട്ബോൾ ടൂർണ്ണമെന്റ് നവംബർ 6-ന് ആരംഭിക്കും. വെങ്ങല്ലൂരിലെ തൊടുപുഴ സോക്കർ സ്കൂൾ ഗ്രൗണ്ടിലാണ് മത്സരങ്ങൾ നടക്കുന്നത്.
വിജയികൾക്ക് 10,000 രൂപയും ട്രോഫിയും, രണ്ടാം സ്ഥാനക്കാർക്ക് 5,000 രൂപയും ട്രോഫിയും ലഭിക്കും. കൂടാതെ ടൂർണ്ണമെന്റിൽ പങ്കെടുക്കുന്ന എല്ലാ ടീമുകൾക്കും പ്രത്യേക ഉപഹാരങ്ങളും നൽകും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 30 സ്കൂൾ ടീമുകൾക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കുക.
പങ്കെടുക്കാൻ താൽപര്യമുള്ള സ്കൂൾ ടീമുകൾ കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി 8606364223, 9447522815 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.

