മലയാളികൾക്ക് അഭിമാനം; ഓസ്‌ട്രേലിയയിലെ റീജിയണൽ കമ്മ്യൂണിറ്റി നെറ്റ്‌വർക്കിൽ അംഗമായി ഷിറാസ് വളപ്പിൽ

സിഡ്‌നി: സാമൂഹിക പ്രവർത്തകനും സംരംഭകനുമായ ഷിറാസ് വളപ്പിലിനെ ന്യൂ സൗത്ത് വെയിൽസിലെ റീജിയണൽ കമ്മ്യൂണിറ്റി നെറ്റ്‌വർക്കിൽ അംഗമായി നിയമിച്ചു. ഹണ്ടർ, സെൻട്രൽ കോസ്റ്റ് മേഖലകളെ പ്രതിനിധീകരിച്ചാണ് ന്യൂ സൗത്ത് വെയിൽസ് മൾട്ടികൾച്ചറലിസം മന്ത്രി സ്റ്റീവ് കാംപർ നിയമനം നൽകിയത്.

സാമൂഹിക സേവന രംഗത്തെ മികച്ച സംഭാവനകളും, ബഹുസ്വര സമൂഹങ്ങൾക്കിടയിലെ സൗഹൃദവും ഐക്യവും ശക്തിപ്പെടുത്തുന്നതിനായി നടത്തിയ പ്രവർത്തനങ്ങളും പരിഗണിച്ചാണ് ഈ അംഗീകാരം. കേരളത്തിൽ നിന്നുള്ള ഷിറാസിന്റെ ഈ നേട്ടം ഓസ്‌ട്രേലിയയിലെ മലയാളി സമൂഹത്തിന് ഒന്നടങ്കം അഭിമാനകരമായ നാഴികക്കല്ലാണ്.

സാമൂഹിക വികസന രംഗത്ത് സജീവമായ ഷിറാസ് വളപ്പിൽ, വേൾഡ് മലയാളി കൗൺസിൽ (WMC) ഓസ്‌ട്രേലിയയുടെ സ്ഥാപക അംഗങ്ങളിൽ ഒരാളാണ്. കൂടാതെ, ന്യൂകാസിൽ സർവകലാശാലയുടെ ഇന്ത്യ അഡ്വൈസറി കമ്മിറ്റി അംഗമായും, മൊസൈക് മൾട്ടികൾച്ചറൽ കണക്ഷൻസ് ഡയറക്ടറായും, ഹണ്ടർ മലയാളി സമാജം വൈസ് പ്രസിഡന്റായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *