കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ മണ്ണിടിച്ചിൽ; ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു

ഇടുക്കി: കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ വീണ്ടും ശക്തമായ മണ്ണിടിച്ചിൽ. ദേശീയപാതയിലെ പ്രധാന കേന്ദ്രമായ ചീയപ്പാറയിലാണ് വലിയ രീതിയിൽ മണ്ണിടിഞ്ഞു വീണത്. ഇതിനെ തുടർന്ന് റോഡിലൂടെയുള്ള ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു.

പാതയിലേക്ക് വീണ മണ്ണും കല്ലുകളും നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ അധികൃതരുടെ നേതൃത്വത്തിൽ ഊർജ്ജിതമായി നടന്നു വരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *