ക്വീൻസ്‌ലാന്റ്: ആസ്‌ട്രേലിയയിൽ തങ്ങളുടെ പാർട്ടി അധികാരത്തിൽ വന്നാൽ പൊതു വിദ്യാലയങ്ങളിലും സർക്കാർ വകുപ്പുകളിലും ഔദ്യോഗിക ചടങ്ങുകളിലും നടത്തുന്ന ‘വെൽക്കം ടു കൺട്രി’, ‘അക്നോളജ്മെന്റ് ഓഫ് കൺട്രി’ ചടങ്ങുകൾ നിരോധിക്കുമെന്ന് പോളിൻ ഹാൻസൺസ് ‘വൺ നേഷൻ’ പാർട്ടി നേതാവ് പോളിൻ ഹാൻസൺ.
എന്നാൽ സ്വകാര്യ സ്ഥാപനങ്ങൾ ഈ ചടങ്ങുകൾ തുടരുന്നതിന് തങ്ങളുടെ നയം തടസ്സമാകില്ലെന്നും അവർ വ്യക്തമാക്കി. വൺ നേഷൻ പാർട്ടിയുടെ രാഷ്ട്രീയ നയത്തിന്റെ ഭാഗമായാണ് ഈ പ്രഖ്യാപനം നടത്തിയിട്ടുള്ളത്. നിലവിലുള്ള ഓസ്‌ട്രേലിയൻ സർക്കാരിന്റെ ഔദ്യോഗിക നയമല്ല ഇതെന്നും ഹാൻസൺ വ്യക്തമാക്കി.

