കൊച്ചി: മലയാളത്തിൽ ആദ്യമായി സ്പാനിഷ് താരം കേന്ദ്രകഥാപാത്രമാകുന്ന ‘രണ്ട് രഹസ്യങ്ങൾ’ എന്ന ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ചിത്രം സെപ്റ്റംബറിൽ തിയേറ്ററുകളിലെത്തുന്നു. ശേഖർ മേനോൻ, വിജയകുമാർ പ്രഭാകരൻ, ബാബു തളിപ്പറമ്പ്, സ്പാനിഷ് നടി ആൻഡ്രിയ റവേര, പാരീസ് ലക്ഷ്മി, ദിവ്യ ഗോപിനാഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതരായ അർജ്ജുൻലാൽ, അജിത് കുമാർ രവീന്ദ്രൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ച് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.
വാമ എന്റർടെയിൻമെന്റിന്റെ ബാനറിൽ സാക്കിർ അലി നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ സഹനിർമ്മാണം ഹൈസിൻ ഗ്ലോബൽ വെഞ്ചേഴ്സിന്റെ ബാനറിൽ ബോണി അസ്സനാർ ആണ് നിർവ്വഹിക്കുന്നത്. ഹൈസിൻ ഗ്ലോബൽ വെഞ്ചേഴ്സ് തന്നെയാണ് ചിത്രം സെപ്റ്റംബറിൽ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിക്കുന്നത്.
ജോമോൻ തോമസ്, അബ്ദുൾ റഹീം എന്നിവർ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് പ്രത്യുഷ് പ്രകാശ്, അഭിജിത്ത് കെ.പി, നമ്രത പ്രശാന്ത്, സുമേഷ് BWT എന്നിവർ ചേർന്നാണ്. പ്രശസ്ത ഗാനരചയിതാവ് റഫീക്ക് അഹമ്മദിന്റെ വരികൾക്ക് വിശ്വജിത്ത് സംഗീതം പകരുന്നു.
സഫ്ന വി.ടി എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും വിജയകുമാർ പ്രഭാകരൻ പ്രോജക്ട് ഡിസൈനറുമായ ചിത്രത്തിന്റെ കലാസംവിധാനം ലാലു തൃക്കളം, കെ.ആർ. ഹരിലാൽ, ഉല്ലാസ് കെ.യു എന്നിവർ ചേർന്നാണ് നിർവ്വഹിച്ചിരിക്കുന്നത്. മേക്കപ്പ്: സജിത വി, ശ്രീജിത്ത് കലൈ അരശ്, അനീസ് ചെറുപ്പുളശേരി. വസ്ത്രാലങ്കാരം: ദീപ്തി അനുരാഗ്, സ്മിജി കെ.ടി. സംഘട്ടനം: റൺ രവി. സൗണ്ട് ഡിസൈനർ: കരുൺപ്രസാദ്. കളറിസ്റ്റ്: ഷാൻ ആഷിഫ്. സ്റ്റുഡിയോ: ഹൈ സ്റ്റുഡിയോസ്. സ്റ്റിൽസ്: സച്ചിൻ രവി, ജോസഫ്. പബ്ലിസിറ്റി ഡിസൈൻസ്: രാഹുൽ രാജ്. പി.ആർ.ഒ: പി. ശിവപ്രസാദ്.

