മുതലമടയിൽ മാമ്പഴ കൃഷിക്ക് പ്രത്യേക ഇക്കോ സിസ്റ്റം; മന്ത്രി ടി. സിദ്ദിഖ്

മുതലമട: മുതലമടയിൽ മാമ്പഴ ഗവേഷണ കേന്ദ്രം, മൂല്യവർദ്ധിത ഉൽപ്പന്ന പ്ലാന്റ് എന്നിവ ഉൾപ്പെടെ മാമ്പഴ കൃഷിക്ക് ആവശ്യമായ സമഗ്രമായ ഇക്കോ സിസ്റ്റം നിർമ്മിക്കാൻ നടപടിയെടുക്കുമെന്ന് കൃഷിമന്ത്രി ടി. സിദ്ദിഖ് അറിയിച്ചു. ഇതിനായുള്ള പദ്ധതി രേഖ രണ്ട് മാസത്തിനകം തയ്യാറാക്കാൻ കേരള കാർഷിക സർവകലാശാലയിലെ വിദഗ്ധരോട് ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. മുതലമട ചുള്ളിയാർമേട്ടിൽ മാമ്പഴ കർഷകരുമായി സംഘടിപ്പിച്ച സംവാദ പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

പാലക്കാട് നിന്ന് കർഷകർക്കായി ‘കിസാൻ റെയിൽ’ സർവീസ് നടപ്പാക്കുന്ന കാര്യം റെയിൽവേ മന്ത്രാലയവുമായി സംസാരിക്കുമെന്നും, കൃഷിയിടങ്ങളിലെ വന്യമൃഗ ആക്രമണം തടയുന്നതിനുള്ള പ്രതിരോധ മാർഗ്ഗങ്ങളെക്കുറിച്ച് ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുതലമടയിലെ മാമ്പഴ കൃഷിയിടങ്ങളുടെ ജിയോ മാപ്പിംഗ് നടത്താനും, പ്രത്യേക ഡ്രൈവിലൂടെ മണ്ണ് പരിശോധന പൂർത്തിയാക്കി മുതലമടയ്ക്കായി പ്രത്യേക സോയിൽ ടെസ്റ്റിംഗ് രജിസ്ട്രി തയ്യാറാക്കാനും പ്രിൻസിപ്പൽ കൃഷി ഓഫീസർക്ക് മന്ത്രി നിർദേശം നൽകി.

ചടങ്ങിൽ ചിറ്റൂർ എം.എൽ.എ സുമേഷ് അച്യുതൻ, കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിയാവുദ്ദിൻ, മുതലമട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. തിരുചന്ദ്രൻ, മുതലമട സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് എം. രാധാകൃഷ്ണൻ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *