തക്കല: നവരാത്രി പൂജയോടനുബന്ധിച്ച് പത്മനാഭപുരത്തു നിന്നുള്ള നവരാത്രി വിഗ്രഹങ്ങളുടെ എഴുന്നള്ളത്തിന് മുന്നോടിയായുള്ള പരമ്പരാഗത ഉടവാൾ കൈമാറ്റ ചടങ്ങ് പത്മനാഭപുരം കൊട്ടാരത്തിലെ ഉപ്പിരിക്ക മാളികയിൽ നടന്നു. തിരുവിതാംകൂർ മഹാരാജാവിന്റെ ഉടവാൾ പത്മനാഭപുരം കൊട്ടാരം ഓഫീസർ കെ.പി. സധുവിൽ നിന്ന് ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ ഏറ്റുവാങ്ങി. ചടങ്ങിന് ശേഷം വിഗ്രഹങ്ങളുടെ ഘോഷയാത്ര തിരുവനന്തപുരത്തേക്ക് തിരിക്കും.
നവരാത്രി എഴുന്നള്ളത്ത്; പത്മനാഭപുരം കൊട്ടാരത്തിൽ ഉടവാൾ കൈമാറ്റം നടന്നു

