ഇനി പ്രകൃതി ഭംഗി ആസ്വദിച്ചു കൊണ്ട് ട്രെയിനില്‍ യാത്ര ചെയ്യാം; ഗുരുവായൂര്‍ – മധുര എക്‌സ്പ്രസ്സ് വിസ്റ്റാഡോം കോച്ചുകള്‍ ഒക്ടോബര്‍ 22 മുതല്‍’

ഗുരുവായൂർ: പ്രകൃതിഭംഗി ആസ്വദിച്ചുകൊണ്ട് യാത്ര സാധ്യമാക്കുന്ന കേരളത്തിലെ ആദ്യ ട്രെയിനായി മധുര – ഗുരുവായൂർ എക്സ്പ്രസ്സ് മാറുന്നു. വിസ്റ്റാഡോം കോച്ചുകൾ ഘടിപ്പിച്ചുള്ള സർവീസ് ഒക്ടോബർ 22 മുതൽ ആരംഭിക്കും.

മധുരയിൽ നിന്ന് ഗുരുവായൂരിലേക്കുള്ള ട്രെയിനിൽ ഈ മാസം 22 മുതൽ അടുത്ത വർഷം ജനുവരി 15 വരെ വ്യാഴം, വെള്ളി, ശനി, ഞായർ ദിവസങ്ങളിലായിരിക്കും വിസ്റ്റാഡോം കോച്ചുകൾ സർവീസ് നടത്തുക. ഗുരുവായൂരിൽ നിന്ന് മധുരയിലേക്കുള്ള സർവീസിൽ ഈ മാസം 23 മുതൽ അടുത്ത വർഷം ജനുവരി 16 വരെ വെള്ളി, ശനി, ഞായർ, തിങ്കൾ ദിവസങ്ങളിൽ വിസ്റ്റാഡോം കോച്ച് ലഭ്യമായിരിക്കും.

വിസ്തൃതമായ ഗ്ലാസ് ജനാലകളും പ്രകൃതിദൃശ്യങ്ങൾ കൂടുതൽ വ്യക്തമായി കാണാൻ സഹായിക്കുന്ന രൂപകൽപ്പനയുമാണ് വിസ്റ്റാഡോം കോച്ചുകളുടെ പ്രധാന ആകർഷണം. വിനോദസഞ്ചാരികൾക്കും കുടുംബങ്ങൾക്കും പ്രകൃതിഭംഗി ആസ്വദിച്ച് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്കും ഈ സൗകര്യം ഏറെ പ്രയോജനപ്പെടും. കേരളത്തിന്റെ പ്രകൃതിസൗന്ദര്യവും വിനോദസഞ്ചാര സാധ്യതകളും കൂടുതൽ പ്രയോജനപ്പെടുത്തുന്നതിന് ഇത്തരം സർവീസുകൾ റെയിൽവേയിൽ പ്രോത്സാഹിപ്പിക്കേണ്ടതിന്റെ പ്രാധാന്യവും പുതിയ നീക്കം അടിവരയിടുന്നു.

Leave a Reply

Your email address will not be published. Required fields are marked *