അഞ്ജു കെ.എസ് തിരുവനന്തപുരം ജില്ലാ കളക്ടറായി ചുമതലയേറ്റു

തിരുവനന്തപുരം: ജില്ലയുടെ പുതിയ കളക്ടറായി അഞ്ജു കെ.എസ് ചുമതലയേറ്റു. സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഡയറക്ടറായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. ജില്ലാ ഭരണകൂടത്തിന്റെ ചുമതലകൾക്കൊപ്പം വിഴിഞ്ഞം പോർട്ട് പ്രോജക്ട് പുനരധിവാസ ചുമതലകൂടി പുതിയ കളക്ടർ വഹിക്കും. മുൻ ജില്ലാ കളക്ടർ അനു കുമാരി സംസ്ഥാന ജി.എസ്.ടി സ്പെഷ്യൽ കമ്മീഷണറായാണ് പുതിയ ചുമതലയേൽക്കുന്നത്.

2017 ബാച്ച് കേരള കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥയായ അഞ്ജു കെ.എസ് ഇൻസ്ട്രുമെന്റേഷനിൽ ബി.ടെക് ബിരുദവും പബ്ലിക് മാനേജ്‌മെന്റിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. പെരിന്തൽമണ്ണ സബ് കളക്ടർ, ആലപ്പുഴ ജില്ലാ ഡെവലപ്പ്‌മെന്റ് കമ്മീഷണർ, ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള അവർ കെ.എസ്.ബി.സി.ഡി.സി എം.ഡി, പട്ടികജാതി വികസന വകുപ്പ് ഡയറക്ടർ, കൃഷി-കർഷകക്ഷേമ വകുപ്പ് ഡയറക്ടർ, ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ എന്നീ സുപ്രധാന പദവികളും വഹിച്ചിട്ടുണ്ട്.

പാലക്കാട് സ്വദേശിനിയാണ്. നവറോഷ് ആണ് ഭർത്താവ്. മകൻ: അഥർവ്.

Leave a Reply

Your email address will not be published. Required fields are marked *