നാഗോയ: ഏഷ്യൻ ഗെയിംസ് വനിതാ ബോക്സിങ്ങിൽ ഇന്ത്യയുടെ പർവീൺ ഹൂഡ ഫൈനലിൽ. 65 കിലോഗ്രാം വിഭാഗം സെമിഫൈനലിൽ ചൈനയുടെ ലീ ഷുവിനെ 5-0 എന്ന ഏകകണ്ഠമായ വിധിക്കാണ് പർവീൺ പരാജയപ്പെടുത്തിയത്. ഇതോടെ സ്വർണ മെഡൽ പോരാട്ടത്തിന് പർവീൺ യോഗ്യത നേടി.
മൂന്ന് റൗണ്ടുകളിലും മികച്ച പ്രകടനം പുറത്തെടുത്ത പർവീൺ നിർണായക പഞ്ചുകളിലൂടെ ലീ ഷുവിനെതിരെ ആധിപത്യം പുലർത്തി. ആദ്യ റൗണ്ടിൽ 3-2 എന്ന സ്കോറിന് മുന്നിലെത്തിയ പർവീൺ പിന്നീട് മത്സരം നിയന്ത്രിച്ച് ഏകകണ്ഠമായ വിജയം സ്വന്തമാക്കി.
ചൈനീസ് തായ്‌പേയിയുടെ ചെൻ നിൻ-ചിനാണ് ഫൈനലിൽ പർവീണിന്റെ എതിരാളി. നേരത്തെ ക്വാർട്ടർ ഫൈനലിൽ ഉസ്ബെക്കിസ്ഥാന്റെ ലോക ചാമ്പ്യൻഷിപ്പ് വെള്ളി മെഡൽ ജേതാവ് നവ്ബഖോർ ഖാമിദോവയെ 5-0ന് തോൽപ്പിച്ചാണ് പർവീൺ സെമിയിലെത്തിയത്.

