കാൻബറ: അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കായുള്ള വിസ ചട്ടങ്ങളിൽ വരുത്തിയ നിർണ്ണായക മാറ്റങ്ങൾ ഓസ്ട്രേലിയയിൽ പ്രാബല്യത്തിൽ വന്നു. വിസ കാലാവധി നീട്ടുന്നതിനും രാജ്യത്ത് തങ്ങുന്നതിനുമായി നിരന്തരം കോഴ്സുകളും വിസ കാറ്റഗറികളും മാറിമാറി അപേക്ഷിക്കുന്ന രീതിക്ക് (‘കോഴ്സ്-വിസ ഹോപ്പിങ്’) തടയിടുക എന്ന ലക്ഷ്യത്തോടെയാണ് അധികൃതർ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.
വിദ്യാർത്ഥി വിസകൾക്ക് പുറമെ മറ്റ് പ്രധാന വിസ വിഭാഗങ്ങൾക്കും ഈ നിയന്ത്രണങ്ങൾ ബാധകമാണ്. വർക്കിംഗ് ഹോളിഡേ മേക്കർ ടെമ്പററി ഗ്രാജ്വേറ്റ് , ട്രെയിനിങ് ടെമ്പററി ആക്റ്റിവിറ്റി , വിവിധ സ്കിൽഡ് വർക്ക് വിസകൾ എന്നിവ ഉൾപ്പെടെയുള്ള വിഭാഗങ്ങളെ പുതിയ ചട്ടങ്ങൾ ബാധിക്കും. കൂടാതെ സന്ദർശക വിസകളിലും മറ്റ് താത്കാലിക വിസകളിലും രാജ്യത്തെത്തിയവർക്കും നിയന്ത്രണങ്ങൾ ബാധകമായിരിക്കും. ഓസ്ട്രേലിയൻ കുടിയേറ്റ സംവിധാനത്തിന്റെ സുതാര്യത ഉറപ്പുവരുത്തുന്നതിനും ദുരുപയോഗം തടയുന്നതിനുമായാണ് നടപടികൾ കർശനമാക്കിയിരിക്കുന്നത്.

