ഓസ്ട്രേലിയൻ ട്രഷറർ ജിം ചാൽമേഴ്സ് രാജി വെക്കണം; വൺ നേഷൻ നേതാവ് പോളിൻ ഹാൻസൻ

കാൻബെറ: പലിശനിരക്ക് വീണ്ടും വർധിപ്പിച്ച റിസർവ് ബാങ്ക് നടപടിയെത്തുടർന്ന് ഓസ്ട്രേലിയൻ ട്രഷറർ ജിം ചാൽമേഴ്സ് രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് വൺ നേഷൻ പാർട്ടി നേതാവ് പോളിൻ ഹാൻസൻ. റിസർവ് ബാങ്ക് ഓഫ് ഓസ്ട്രേലിയ (ആർ.ബി.എ) ക്യാഷ് റേറ്റ് 4.60 ശതമാനമായി ഉയർത്തിയതിന് പിന്നാലെയാണ് കടുത്ത വിമർശനവുമായി ഹാൻസൻ രംഗത്തെത്തിയത്. സാധാരണക്കാരായ ഓസ്ട്രേലിയൻ ജനതയെ സംരക്ഷിക്കുന്നതിൽ ട്രഷറർ പൂർണമായും പരാജയപ്പെട്ടുവെന്ന് അവർ ആരോപിച്ചു.

രാഷ്ട്രീയ തർക്കങ്ങൾക്കപ്പുറം, പലിശനിരക്ക് ഉയർന്നതോടെ ഭവനവായ്പാ തിരിച്ചടവുകൾ വീണ്ടും കുതിച്ചുയരുന്നതിന്റെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് ഓസ്ട്രേലിയൻ കുടുംബങ്ങൾ. വരും നാളുകളിലും പലിശനിരക്ക് ഇനിയും വർധിക്കാനുള്ള സാധ്യത റിസർവ് ബാങ്ക് തള്ളിക്കളഞ്ഞിട്ടില്ലെന്നത് ജനങ്ങളിൽ കൂടുതൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *