തോട്ടം തൊഴിലാളിയെ കൊലപ്പെടുത്തിയ കേസ്; ഒപ്പം താമസിച്ചിരുന്ന യുവതിയെ റിമാൻഡ് ചെയ്തു

മംഗലംഡാം: തോട്ടം തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിൽ ഒപ്പം താമസിച്ചിരുന്ന യുവതിയെ ആലത്തൂർ കോടതി റിമാൻഡ് ചെയ്തു. മംഗലംഡാം ഒലിപ്പാറ കൽച്ചാടി സ്വദേശിനി രുഗ്മിണി (26) യെയാണ് കോടതി റിമാൻഡ് ചെയ്തത്.

കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. രുഗ്മിണിക്കൊപ്പം താമസിച്ചിരുന്ന കൽച്ചാടി സ്വദേശി രാമസ്വാമി (53) ആണ് കൊല്ലപ്പെട്ടത്. ചുറ്റിക കൊണ്ട് തലയ്ക്കടിച്ചാണ് രുഗ്മിണി രാമസ്വാമിയെ കൊലപ്പെടുത്തിയത്. രാമസ്വാമിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം കൽച്ചാടിയിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *