മെൽബൺ: ഓസ്‌ട്രേലിയൻ പൊതുമേഖലാ പ്രക്ഷേപണ സ്ഥാപനമായ എസ്.ബി.എസ് (SBS) റേഡിയോയിലെ ശ്രദ്ധേയമായ സാന്നിധ്യമായിരുന്ന മാധ്യമപ്രവർത്തകൻ ദീജു ശിവദാസ് ഓസ്ട്രേലിയയോട് വിടപറഞ്ഞ് നാട്ടിലേക്ക് മടങ്ങുന്നു. നീണ്ട 12 വർഷത്തെ പ്രവാസജീവിതത്തിനും എസ്.ബി.എസ് മലയാളത്തിലെ സേവനത്തിനും ശേഷമാണ് അദ്ദേഹം വീണ്ടും ഏഷ്യാനെറ്റിലേക്ക് തിരിച്ചെത്തുന്നത്.
സിഡ്നിയിലും മെൽബണിലുമായി കഴിഞ്ഞ നിരവധി വർഷങ്ങളായി എസ്.ബി.എസ് മലയാളം റേഡിയോയിലൂടെ പ്രവാസി മലയാളികളുടെ പ്രിയങ്കരനായ ശബ്ദമായിരുന്നു ദീജു ശിവദാസ്. മുൻപ് ഏഷ്യാനെറ്റിൽ പ്രവർത്തിച്ചിരുന്ന അദ്ദേഹം, പ്രവാസലോകത്തെ അനുഭവ സമ്പത്തുമായാണ് വീണ്ടും മാതൃസ്ഥാപനത്തിലേക്ക് മടങ്ങുന്നത്. മാധ്യമരംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച ദീജു ശിവദാസിന് മലയാളി പത്രത്തിന്റെ എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

