കോഴിക്കോട്: ജൂലൈ 30, 31, ഓഗസ്റ്റ് 1, 2 തീയതികളിൽ നടക്കുന്ന അന്താരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിംഗ് ചാമ്പ്യൻഷിപ്പിന് വേദിയാകുന്ന കോടഞ്ചേരി പുലിക്കയത്ത് സംഘാടക സമിതി ഒരുക്കങ്ങൾ പൂർത്തിയാക്കുന്നു. മത്സരങ്ങൾക്ക് മുന്നോടിയായി കോഴിക്കോട് ജില്ലാ കളക്ടർ, ജനപ്രതിനിധികൾ, ജനകീയ സമിതി ഭാരവാഹികൾ എന്നിവരടങ്ങുന്ന സംഘം വേദി നേരിട്ടെത്തി സന്ദർശിച്ച് സ്ഥിതിഗതികളും ഒരുക്കങ്ങളും വിലയിരുത്തി.
സാഹസിക കായിക പ്രേമികളും അന്താരാഷ്ട്ര താരങ്ങളും മാറ്റുരയ്ക്കുന്ന മത്സരത്തിന് പൂർണ്ണ സജ്ജീകരണങ്ങളാണ് പുലിക്കയത്ത് ഒരുക്കുന്നത്. സുരക്ഷാ സംവിധാനങ്ങൾ, കാണികൾക്കുള്ള സൗകര്യങ്ങൾ, സാങ്കേതിക ഒരുക്കങ്ങൾ എന്നിവ സംഘം വിശദമായി പരിശോധിച്ചു. ജനകീയ പങ്കാളിത്തത്തോടെ ടൂർണമെന്റ് വൻ വിജയമാക്കാനുള്ള പ്രവർത്തനങ്ങളാണ് പ്രദേശത്ത് പുരോഗമിക്കുന്നത്.

