ശബരിമല: ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെയും മാളികപ്പുറം ക്ഷേത്രത്തിലെയും അടുത്ത ഒരു വർഷത്തേക്കുള്ള പുതിയ പുറപ്പെടാമേൽശാന്തിമാരെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു. തിരുവനന്തപുരം സ്വദേശി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയാണ് ശബരിമല മേൽശാന്തി. വടകര സ്വദേശി എ. ദാമോദരൻ നമ്പൂതിരിയെ മാളികപ്പുറം മേൽശാന്തിയായും തിരഞ്ഞെടുത്തു. തുലാം ഒന്നായ ഇന്ന് സന്നിധാനത്ത് വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്.
ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തിരഞ്ഞെടുത്തു

