പാലക്കാട്: ഓണക്കാലത്ത് ജില്ലയിൽ വിപണനത്തിനെത്തുന്ന പാലിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനും പൊതുജനങ്ങൾക്ക് ഇത് പരിശോധിക്കുന്നതിനുമായി ക്ഷീരവികസന വകുപ്പിന്റെ കാര്യാലയത്തിൽ ഗുണനിലവാര പരിശോധന ലാബും ജില്ലാ ഇൻഫർമേഷൻ സെന്ററും പ്രവർത്തനമാരംഭിച്ചു.
പൊതുജനങ്ങളും കർഷകരും കൊണ്ടുവരുന്ന പാൽ സാമ്പിളുകളും, ഫീൽഡ് തല പരിശോധനയിലൂടെ ശേഖരിക്കുന്ന മാർക്കറ്റ് മിൽക്ക് സാമ്പിളുകളും ഇവിടെ സൗജന്യമായി ഗുണനിലവാര പരിശോധന നടത്തിവരുന്നുണ്ട്. ഓഗസ്റ്റ് 24 വരെ രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണി വരെയാണ് ലാബിന്റെയും ഇൻഫർമേഷൻ സെന്ററിന്റെയും പ്രവർത്തനം ക്രമീകരിച്ചിരിക്കുന്നത്.
ജില്ലാ ഇൻഫർമേഷൻ സെന്ററിന്റെ ഉദ്ഘാടനം ഡെപ്യൂട്ടി ഡയറക്ടർ ഫെമി വി. മാത്യു നിർവഹിച്ചു. ക്വാളിറ്റി കൺട്രോൾ ഓഫീസർ മാഗി ജോസ് പദ്ധതി വിശദീകരിച്ചു

