മുഹമ്മദ് റഫി ഓർമ്മദിനവും എസ്. ജാനകി അനുസ്മരണവും തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്നു

തിരുവനന്തപുരം: ഇന്ത്യൻ ചലച്ചിത്ര സംഗീതരംഗത്തെ അതുല്യ പ്രതിഭ പത്മശ്രീ മുഹമ്മദ് റഫി ഓർമ്മദിനവും പ്രശസ്ത ഗായിക എസ്. ജാനകി അനുസ്മരണവും ഈ മാസം 31-ന് വൈകുന്നേരം നാലു മണിക്ക് തിരുവനന്തപുരം കിഴക്കേകോട്ട ആറ്റുകാൽ പാട്ടരങ്ങിൽ വെച്ച് നടക്കും. പാട്ടിന്റെ കൂട്ടുകാരും മുഹമ്മദ് റഫി ഫൗണ്ടേഷനും വാനമ്പാടികളും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

റഫി ഫൗണ്ടേഷൻ പ്രസിഡന്റ് ബാബ അലക്സാണ്ടറിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന ചടങ്ങിൽ ചലച്ചിത്ര പിന്നണി ഗായികയും സംഗീത സംവിധായികയുമായ പ്രമീള ഉദ്ഘാടനം നിർവ്വഹിക്കും. രക്ഷാധികാരി ഡോ. ബി. വേണുഗോപാലൻ നായർ, ചലച്ചിത്ര പിന്നണി ഗായിക രാധികാ നായർ, പാട്ടിന്റെ കൂട്ടുകാർ ജനറൽ സെക്രട്ടറി പനച്ചമൂട് ഷാജഹാൻ, സെക്രട്ടറി നയാസ് ഇല്യാസ്, കലാഭാരതി മ്യൂസിക് അക്കാദമി ഡയറക്ടർ ഷംനാദ് ഭാരത്, വാനമ്പാടികൾ പ്രസിഡന്റ് അനിതാമ്മ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും.

അനുസ്മരണ സമ്മേളനത്തിന് ശേഷം മുഹമ്മദ് റഫിയുടെയും എസ്. ജാനകിയുടെയും ശ്രദ്ധേയമായ ഗാനങ്ങൾ കോർത്തിണക്കിക്കൊണ്ടുള്ള ഗാനസന്ധ്യയും ഉണ്ടായിരിക്കുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *