സിഡ്‌നി ഇന്ത്യൻ ഓസ്‌ട്രേലിയൻ അസോസിയേഷനും ഇന്ത്യൻ ഓവർസീസ് കോൺഗ്രസും സംയുക്തമായി ഒരുക്കുന്ന ‘ഓണം സെലിബ്രേഷൻ 2026’ ആഗസ്റ്റ് 23-ന്

സിഡ്‌നി: സിഡ്‌നി ഇന്ത്യൻ ഓസ്‌ട്രേലിയൻ അസോസിയേഷനും (SIAA) ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഓസ്‌ട്രേലിയയും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ഓണം സെലിബ്രേഷൻ 2026’ ആഗസ്റ്റ് 23 ഞായറാഴ്ച ഗ്രാൻവിലിലെ വിൻയർഡ് കാർമെൽ മോർ ഹാളിൽ (Vineyard Karmel Mohr Hall, 4-6 Blaxcell Street, Granville NSW 2142) വെച്ച് വിപുലമായ പരിപാടികളോടെ അരങ്ങേറും. ആഘോഷങ്ങൾക്കായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സംഘാടകർ അറിയിച്ചു.

രാവിലെ 11:00 മുതൽ ഉച്ചയ്ക്ക് 2:00 വരെ പരമ്പരാഗത വിഭവങ്ങളോടെയുള്ള വിപുലമായ ഓണസദ്യ ഒരുക്കും. ഉച്ചയ്ക്ക് 12:30 മുതൽ പ്രാദേശിക കലാകാരന്മാർ അണിനിരക്കുന്ന നൃത്തങ്ങൾ, നാടൻ പാട്ടുകൾ, കുട്ടികളുടെ കലാപരിപാടികൾ എന്നിവ ആരംഭിക്കും. ഉച്ചകഴിഞ്ഞ് 2:25-ന് മാവേലിയുടെയും ചെണ്ടമേളത്തിന്റെയും പരമ്പരാഗത നിലവിളക്ക് കൊളുത്തലിന്റെയും അകമ്പടിയോടെ ഗ്രാൻഡ് ഉദ്ഘാടന ചടങ്ങ് നടക്കും.

തുടർന്ന് 3:35 മുതൽ തിരുവാതിരക്കളി, മ്യൂസിക്കൽ പെർഫോമൻസുകൾ, റാംപ് വാക്ക് എന്നിവയുൾപ്പെടെയുള്ള വിവിധ സായാഹ്ന കലാപരിപാടികൾ അരങ്ങേറും. വൈകുന്നേരം 5:00 മുതൽ രാത്രി 9:00 വരെ പ്രശസ്ത ഗായിക അമൃത സുരേഷും സംഘവും (‘അമൃതം ഗമയ’) നയിക്കുന്ന ലൈവ് മ്യൂസിക്കൽ ഷോയോടെ ആഘോഷ പരിപാടികൾ സമാപിക്കും.

ഹാളിൽ പാർക്കിംഗ് സൗകര്യം പരിമിതമായതിനാൽ സന്ദർശകർ റോഡരികിലെ പാർക്കിംഗോ ഗ്രാൻവിൽ റെയിൽവേ സ്റ്റേഷൻ പാർക്കിംഗോ പ്രയോജനപ്പെടുത്തണമെന്ന് സംഘാടകർ അറിയിച്ചു. സ്പീഡ്‌വേ പെട്രോൾ സ്റ്റേഷനിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ലെന്നും ഏവരുടെയും സഹകരണവും പങ്കാളിത്തവും പ്രതീക്ഷിക്കുന്നതായും ഭാരവാഹികൾ വ്യക്തമാക്കി

Leave a Reply

Your email address will not be published. Required fields are marked *