തൊടുപുഴയിൽ ഓണോത്സവ് 2026ന് വർണ്ണാഭമായ തുടക്കം; മിനി മാരത്തണിൽ നബിൽ സാഹി ജേതാവ്

തൊടുപുഴ: തൊടുപുഴ മർച്ചന്റ് അസോസിയേഷൻ, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ (ഡിടിപിസി), തൊടുപുഴ നഗരസഭ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘ഓണോത്സവ് 2026’ന് തുടക്കമായി. ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം നിർവ്വഹിച്ച ചടങ്ങിൽ മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് പി. എ. സലിംകുട്ടി അധ്യക്ഷത വഹിച്ചു.

ഉദ്ഘാടന സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഓൾ കേരള മിനി മാരത്തൺ മത്സരം ഗവൺമെന്റ് ചീഫ് വിപ്പ് അപു ജോൺ ജോസഫ് ഫ്ലാഗ് ഓഫ് ചെയ്തു. ആവേശകരമായ മത്സരത്തിൽ നബിൽ സാഹി ഒന്നാം സ്ഥാനവും അജ്മൽ എം. എഫ്. രണ്ടാം സ്ഥാനവും മനോജ് കുമാർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്ക് ഇടുക്കി എം.പി അഡ്വ. ഡീൻ കുര്യാക്കോസ്, തൊടുപുഴ ഡിവൈ.എസ്.പി സജി മാർക്കോസ് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. ദേശീയ കായിക താരം സജീഷ് ജോസഫ് ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.

തൊടുപുഴ മുനിസിപ്പൽ ചെയർപേഴ്സൺ സാബിറ ജലീൽ, മുനിസിപ്പൽ കൗൺസിലർ ജെസി ആന്റണി, മർച്ചന്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി ജിമ്മി കുര്യൻ, വർക്കിംഗ് പ്രസിഡന്റ് പ്രശാന്ത് കുട്ടപ്പാസ്, ജനറൽ കൺവീനർ പ്രജീഷ് രവി, ഇ. എ. അഭിലാഷ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ഓണാഘോഷങ്ങളുടെ ഭാഗമായി ഇന്ന് (23, ഞായർ) രാവിലെ 9 മണിക്ക് മർച്ചന്റ് ട്രസ്റ്റ് ഹാളിൽ വെച്ച് കുട്ടികൾക്കായി ചിത്രരചനാ മത്സരവും ചെസ് മത്സരവും സംഘടിപ്പിക്കുമെന്ന് സംഘാടകസമിതി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *