ഏഷ്യൻ സ്കൂൾ ചെസ് ചാമ്പ്യൻഷിപ്പിൽ മലയാളി ബാലന്മാർക്ക് മൂന്ന് വെള്ളി

കൊച്ചി: റഷ്യയിലെ തുലയിൽ നടന്ന 20-ാമത് ഏഷ്യൻ സ്കൂൾസ് ചെസ് ചാമ്പ്യൻഷിപ്പിൽ അണ്ടർ-9 ആൺകുട്ടികളുടെ വിഭാഗത്തിൽ ക്ലാസിക്കൽ, റാപ്പിഡ്, ബ്ലിറ്റ്സ് ഇനങ്ങളിൽ ഇന്ത്യക്ക് വെള്ളിമെഡൽ. മലയാളി താരങ്ങളായ അർണവ് ആനന്ദ്, നെയ്തൽ ഡി. അൻസേര, ഇലാൻ ഷെഫീഖ് എന്നിവരടങ്ങിയ സംഘമാണ് മൂന്ന് ഇനങ്ങളിലും രണ്ടാം സ്ഥാനം നേടിയത്. റഷ്യയാണ് ചാമ്പ്യൻമാർ.

ഒക്ടോബർ രണ്ടിന് ആരംഭിച്ച ചാമ്പ്യൻഷിപ്പിൽ 12 രാജ്യങ്ങളിൽനിന്നുള്ള ഏഴ് മുതൽ 17 വയസ്സുവരെയുള്ള താരങ്ങൾ പങ്കെടുത്തു. ദേശീയ ചാമ്പ്യൻഷിപ്പിൽ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടിയതിനെ തുടർന്നാണ് ഇലാൻ ഷെഫീഖ്, നെയ്തൽ ഡി. അൻസേര, അർണവ് ആനന്ദ് എന്നിവർ ഏഷ്യൻ ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടിയത്.

ആലപ്പുഴ ചേർത്തല പൊന്നാംവെളി സ്വദേശിയായ അർണവ് ആനന്ദ് കൊച്ചി കലൂർ ഗ്രീറ്റ്സ് പബ്ലിക് സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയാണ്. ആലപ്പുഴ പൂന്തോപ്പ് സ്വദേശിയായ നെയ്തൽ ഡി. അൻസേര തുമ്പോളി മാതാ സ്കൂളിൽ പഠിക്കുന്നു. തൃശൂർ പാവറട്ടി സ്വദേശിയായ ഇലാൻ ഷെഫീഖ് ഒമാനിലെ മസ്കറ്റിലുള്ള ബൗഷർ ഇന്ത്യൻ സ്കൂൾ വിദ്യാർഥിയാണ്.

Leave a Reply

Your email address will not be published. Required fields are marked *