കൊട്ടാരക്കര: തിരുവനന്തപുരം വെള്ളയമ്പലം റ്റി.എം.സി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൊബൈൽ ടെക്നോളജിയുടെ കൊട്ടാരക്കര ബ്രാഞ്ച് പ്രവർത്തനം ആരംഭിച്ചു. പുലമൺ ടൗൺ പ്ലാസ ബാറ്റ ബിൽഡിംഗിൽ നടന്ന ചടങ്ങിൽ കൊട്ടാരക്കര മുനിസിപ്പൽ ചെയർപേഴ്സൺ അനിത ഗോപകുമാറിന്റെ അധ്യക്ഷതയിൽ കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ ശാഖയുടെ ഉദ്ഘാടനം നിർവഹിച്ചു. ലാബിന്റെ ഉദ്ഘാടനം മുനിസിപ്പൽ ചെയർപേഴ്സൺ അനിത ഗോപകുമാർ നിർവഹിച്ചു.
മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ എ. ഷാജു, പ്രതിപക്ഷ നേതാവ് അലക്സ് കൊച്ചുവീട്ടിൽ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി. രാമകൃഷ്ണപിള്ള, വാർഡ് കൗൺസിലർ ജ്യോതി മറിയം ജോൺ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് റെജിമോൻ വർഗീസ്, പ്രമുഖ പ്രഭാഷകൻ ഇമാം തടിക്കാട് സയീദ് ഫൈസി, റ്റി.എം.സി എം.ഡി ജമീൽ യൂസഫ്, ചീഫ് അഡ്മിനിസ്ട്രേറ്റർ പനച്ചമൂട് ഷാജഹാൻ, പ്ലേസ്മെന്റ് ഓഫീസർ വിജയകുമാർ, ഫാക്കൽറ്റി ഹെഡ് സജേഷ് എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു.
എം.ജി സർവകലാശാലയിൽ നിന്നും എം.എസ്.സി കെമിസ്ട്രി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ അസ്ന നവാസിനെ ചടങ്ങിൽ ആദരിച്ചു. ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ മൊമെന്റോയും മുനിസിപ്പൽ ചെയർപേഴ്സൺ അനിത ഗോപകുമാർ പൊന്നാടയും നൽകിയാണ് ഉപഹാരം സമർപ്പിച്ചത്.

