ദക്ഷിണ ഓസ്‌ട്രേലിയയിലെ റിവർ മുറെയിൽ അപ്രതീക്ഷിത ജലപ്രവാഹം

അഡ്‌ലെയ്ഡ്: ദക്ഷിണ ഓസ്‌ട്രേലിയയിലെ റിവർ മുറെയിൽ കനത്ത മഴയെത്തുടർന്ന് ശക്തമായ ജലപ്രവാഹം രേഖപ്പെടുത്തി. 2022–23 കാലഘട്ടത്തിലെ വെള്ളപ്പൊക്കത്തിനുശേഷമുള്ള ഏറ്റവും ഉയർന്ന ഒഴുക്കാണിത്. നിലവിൽ പ്രതിദിനം ഏകദേശം 22.5 ഗിഗാലിറ്റർ വെള്ളമാണ് നദിയിലൂടെ ഒഴുകിയെത്തുന്നത്.

വർധിച്ച ജലനിരപ്പ് നദീതട ആവാസവ്യവസ്ഥയ്ക്കും മത്സ്യങ്ങൾ, തവളകൾ, ആമകൾ തുടങ്ങിയ ജീവജാലങ്ങൾക്കും ഏറെ ഗുണകരമായി മാറിയിട്ടുണ്ട്. വരും ആഴ്ചകളിൽ ഒഴുക്കിന്റെ തോതിൽ നേരിയ കുറവുണ്ടായേക്കാമെങ്കിലും സെപ്റ്റംബർ ആദ്യത്തോടെ ജലപ്രവാഹം വീണ്ടും വർധിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.

Leave a Reply

Your email address will not be published. Required fields are marked *