
സിന്ധു ജോർജ്ജ്, മധുര മറ്റത്തിൽ
മൈലക്കൊമ്പ്
നിത്യേന എന്തെല്ലാം കാഴ്ചകൾ നാം കാണുന്നു. ചിലത് കാലങ്ങളോളം മനസ്സിൽ മായാതെ നിൽക്കും. ചിലതാകട്ടെ മിന്നിമറഞ്ഞങ്ങു പോകും. ചില കാഴ്ചകൾ കാണേണ്ടിയിരുന്നില്ല എന്നൊരു തോന്നൽ നമ്മിലുണ്ടാക്കുന്നു.. ഉദാഹരണം പറയുകയാണെങ്കിൽ വലിയ ഒരു അപകടം നേരിൽ കാണാനിടയായി. സത്യം പറഞ്ഞാൽ ആ സമയത്ത് നമ്മളിലുണ്ടാകുന്ന ഫീലിംഗ്‌സ് ഭയമാണോ, സങ്കടമാണോ , സഹാനുഭൂതിയാണോയെന്ന് വേർതിരിച്ചറിയാൻ നമുക്ക് സാധിക്കില്ല കുറച്ച് നാളത്തേക്ക് ആ കാഴ്ച നൊമ്പരപ്പെടുത്തിക്കൊണ്ടേയിരിക്കും. പിന്നെ പതിയെ അതും വിസ്മൃതിയിലാണ്ടു പോകും.
ഓമനത്തം തുളുമ്പുന്ന ഒരു കുഞ്ഞിന്റെ പുഞ്ചിരി .അത് നമ്മുടെ നേരെ കൂടിയാണെങ്കിലോ. പറയുകയാണെങ്കിൽ ആ കാഴ്ച,ആഹാ! നമ്മുടെ മനസ്സിലു ണ്ടാക്കുന്ന ഒരു ചാഞ്ചാട്ടം എത്ര വലുതാണ്. നിഷ്കളങ്കമായ ആ പുഞ്ചിരിയിൽ അറിയാതെ കാപട്യമില്ലാത്ത ഒരു പുഞ്ചിരി നമ്മുടെ ചുണ്ടിലും വിരിയും. നാം കാണുന്ന കാഴ്ചകൾ പലതും പലരും പലരീതിയിലായിരിക്കും ഉൾക്കൊള്ളുന്നതും അപഗ്രഥിക്കുന്നതും. വീണ്ടും വീണ്ടും കാണാൻ തോന്നുന്ന കാഴ്ചകളുമുണ്ട്. ഇത് കാണേണ്ടിയിരുന്നില്ല എന്നൊരു തോന്നലുളവാക്കുന്നവയുമുണ്ട്.
ചില കാഴ്ചകൾ നമ്മളിലേക്ക് തന്നെ തിരിയാൻ നമ്മെ പ്രേരിപ്പിക്കും. ഇരുത്തി ചിന്തിപ്പിക്കും. നിറയെ പൂക്കളും പാറിപ്പറന്നു നടക്കുന്ന പൂമ്പാറ്റകളുംപൂവിലെ തേൻ നുകരാനായി മൂളിപ്പാട്ടും പാടി നടക്കുന്ന വണ്ടുകൾ ഇതെല്ലാം നിറഞ്ഞ ഒരു മനോഹര പൂന്തോട്ടം ഈ മനോഹരകാഴ്ച ഒരു കൊച്ചു കുഞ്ഞിന്റെ ദൃഷ്ടിയിൽപ്പെട്ടാലോ, അതു കാണുമ്പോൾ അവളുടെ സന്തോഷം, കണ്ണുകളിലെ തിളക്കം എല്ലം അവർണ്ണനീയമാണ്.
ഇന്ന് നാം നിത്യേന കാണുകയും കേൾക്കുകയും ചെയ്യുന്ന ഒന്നാണ് കുഞ്ഞുങ്ങളോടുള്ള ക്രൂരദ. അങ്ങനെയുള്ള ഒരു കാഴ്ച നമ്മൾ നേരിൽ ക്കാണാൻ ഇടയായാലോ.ആ നിമിഷം നമുക്കുണ്ടാകുന്ന ഫീലിംഗ്സ് പകയാണോ വിദ്യേഷമാണോ, നൊമ്പരമാണോ വേർതിരിക്കാൻ സാധ്യമല്ല. എല്ലാം കൂടിക്കലർന്ന ഒരു വൈകാരികഭാവം ഉടലെടുക്കും.
നല്ലത് മാത്രം കാണാനും കേൾക്കാനുമുള്ള ഒരു നല്ല മനസ്സ് നമ്മളിലുണ്ടാവുക.
……………………………………………………………..

