വിക്ടോറിയയിലെ നേപ്പാളി സമൂഹത്തിന് 10 ലക്ഷം ഡോളറിന്റെ സഹായ വാഗ്ദാനവുമായി പ്രതിപക്ഷം

മെൽബൺ: വിക്ടോറിയയിൽ ലിബറൽ-നാഷണൽ സഖ്യം അധികാരത്തിലെത്തിയാൽ ഡിഗ്ഗേഴ്സ് റെസ്റ്റിലെ ഓസ്‌ട്രേലിയൻ നേപ്പാളീസ് മൾട്ടി കൾച്ചറൽ സെന്ററിൽ നിർമ്മിക്കുന്ന വിവിധോദ്ദേശ്യ ഹാളിനായി പത്ത് ലക്ഷം ഡോളർ അനുവദിക്കുമെന്ന് പ്രതിപക്ഷ നേതാവ് ജെസ് വിൽസൺ എം.പി പ്രഖ്യാപിച്ചു.

ദശൈൻ, തിഹാർ, തീജ്, ഹോളി, മഹാശിവരാത്രി തുടങ്ങിയ പ്രധാന ഉത്സവങ്ങൾ കാലാവസ്ഥാ തടസ്സങ്ങളില്ലാതെ ആഘോഷിക്കുന്നതിനുള്ള സ്ഥിരം വേദിയായി പുതിയ ഹാൾ മാറും. കൂടാതെ ഭാഷാ ക്ലാസുകൾ, യുവജന ശാക്തീകരണ പ്രവർത്തനങ്ങൾ, വിവിധ മതവിഭാഗങ്ങളുടെ കൂട്ടായ്മകൾ എന്നിവ സംഘടിപ്പിക്കുന്നതിനും ഈ സൗകര്യം പ്രയോജനപ്പെടും.

കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി സ്വന്തം അധ്വാനവും സന്നദ്ധസേവനവും ഫണ്ട് ശേഖരണവുമായി കേന്ദ്രത്തിന്റെ നിർമ്മാണത്തിനായി മുന്നിട്ടിറങ്ങിയ ഒരു ജനസമൂഹത്തിനുള്ള ഉറച്ച പിന്തുണയാണ് ഈ പ്രഖ്യാപനമെന്ന് ഇവാൻ മൽഹോളണ്ട് എം.പി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *