സുവ: ഫിജിയിലെ എട്ട് മുൻസിപ്പൽ മാർക്കറ്റുകളിലെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി ഓസ്ട്രേലിയൻ സർക്കാരിന്റെ പിന്തുണയോടെ 50 സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കുന്നു. പദ്ധതിയുടെ ഭാഗമായുള്ള സുരക്ഷാ ഉപകരണങ്ങൾ തലസ്ഥാനമായ സുവയിൽ നടന്ന ചടങ്ങിൽ വെച്ച് ഫിജി ഭവന-തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി മാസിയു കറ്റാമോട്ടു നലുമിസ ഔദ്യോഗികമായി ഏറ്റുവാങ്ങി.
ഓസ്ട്രേലിയൻ ഡെപ്യൂട്ടി ഹൈക്കമ്മീഷണർ എലിസബത്ത് പെട്രോവിക്, യു.എൻ വിമൻ ഡെപ്യൂട്ടി പ്രതിനിധി എറി തനിഗുച്ചി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. മാർക്കറ്റുകളിലെ സുരക്ഷാ സംവിധാനങ്ങൾ ആധുനികവൽക്കരിക്കുന്നതിലൂടെ കച്ചവടക്കാർക്കും ഉപഭോക്താക്കൾക്കും സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കുകയാണ് ലക്ഷ്യമിടുന്നത്.

