കെനിയയിൽ ഒരു മാസത്തിനിടെ 15 ആനകൾ ചരിഞ്ഞു; വിഷബാധയെന്ന് സംശയം, അന്വേഷണം ഊർജ്ജിതം

നെയ്റോബി: കെനിയയിലെ പ്രശസ്തമായ അമ്പോസെലി ദേശീയ ഉദ്യാനത്തിന് സമീപം ഒരു മാസത്തിനിടെ 15 ആനകൾ ചരിഞ്ഞ സംഭവത്തിൽ അധികൃതർ അന്വേഷണം ഊർജ്ജിതമാക്കി. ഇവയിൽ 10 ആനകൾക്ക് ചരിയുന്നതിന് മുൻപ് ഭാഗികമായി തളർച്ച അനുഭവപ്പെട്ടിരുന്നതായും, രണ്ട് ദിവസത്തിനുള്ളിൽ ജീവൻ നഷ്ടപ്പെടുകയായിരുന്നുവെന്നും കെനിയ വൈൽഡ് ലൈഫ് സർവീസ് (KWS) വ്യക്തമാക്കി.

ശേഷിക്കുന്ന അഞ്ച് ആനകളുടെ മൃതദേഹങ്ങൾ വന്യമൃഗങ്ങൾ ഭക്ഷിച്ച നിലയിലും ജീർണ്ണിച്ച അവസ്ഥയിലുമാ യിരുന്നതിനാൽ മരണകാരണം വ്യക്തമായി കണ്ടെത്താനായിട്ടില്ല. ചരിഞ്ഞവയിൽ ഭൂരിഭാഗവും പിടിയാനകളും അവയുടെ കുട്ടികളുമാണ്. ഒരു കൊമ്പൻ മാത്രമാണ് കൂട്ടത്തിലുള്ളത്. പാർക്കിന് ചുറ്റുമുള്ള കിമാന സംരക്ഷ ണ കേന്ദ്രത്തിലും കുക്കു റാഞ്ച് പ്രദേശങ്ങളിലുമാണ് ആനകളെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്.

ആനകളുടെ സാംപിളുകൾ നെയ്റോബി സർവകലാശാലയിലെ ലബോറട്ടറിയിൽ പരിശോധിച്ചപ്പോൾ വിഷാംശത്തിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. എന്നാൽ സർക്കാർ ലബോറട്ടറിയിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ വിഷാംശം സ്ഥിരീകരിച്ചിട്ടില്ല. അതിനാൽ കൂടുതൽ വിശദമായ സാമ്പിൾ പരിശോധനകൾ പുരോഗമിക്കുകയാണ്. മേഖലയിലെ ജലാശയങ്ങളും മറ്റ് പാരിസ്ഥിതിക ഘടകങ്ങളും ഉദ്യോഗസ്ഥർ പരിശോ ധിച്ചു വരുന്നുണ്ട്. മുൻപും പ്രദേശത്ത് വന്യജീവി-മനുഷ്യ സംഘർഷങ്ങളുടെ ഭാഗമായും വേട്ടയാടലിന്റെ ഭാഗമായും ആനകളെ വിഷം കൊടുത്തു കൊന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.

എന്നാൽ, ആനകൾക്ക് ഉണ്ടായ ഈ രോഗാവസ്ഥ മനുഷ്യരിലേക്ക് പടരില്ലെന്ന് കെനിയൻ വന്യജീവി സംരക്ഷണ ഏജൻസി പൊതുജനങ്ങൾക്ക് ഉറപ്പുനൽകി. ടാൻസാനിയൻ അതിർത്തിയിലുള്ള കിളിമഞ്ചാരോ പർവ്വത നിരകളുടെ മനോഹര ദൃശ്യങ്ങൾക്കും വലിയ ആനക്കൂട്ടങ്ങൾക്കും പേരുകേട്ട അമ്പോസെലി പാർക്കിൽ നിലവിൽ രണ്ടായിരത്തോളം ആനകളുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്

Leave a Reply

Your email address will not be published. Required fields are marked *