ജാഗ്രത! വിദ്യാർത്ഥികളുടെ ചിത്രങ്ങൾ വ്യാജമായി നിർമ്മിക്കാൻ നിർമ്മിത ബുദ്ധി; സുരക്ഷ ശക്തമാക്കാൻ നിർദ്ദേശം

മെൽബൺ: വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ചിത്രങ്ങൾ ദുരുപയോഗം ചെയ്ത് നിർമ്മിക്കുന്ന AI ഡീപ്പ്ഫേക്കുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഓസ്‌ട്രേലിയയിലെ സ്‌കൂളുകൾക്കും രക്ഷിതാക്കൾക്കും കർശന മുന്നറിയിപ്പുമായി eSafety കമ്മീഷണർ ജൂലി ഇൻമാൻ ഗ്രാന്റ്. വരും ദിവസങ്ങളിൽ കുട്ടികളുടെ ഡിജിറ്റൽ സ്വകാര്യത സംരക്ഷിക്കുന്നതിൽ ഈ മുന്നറിയിപ്പ് നിർണ്ണായക പങ്ക് വഹിക്കും.

2026 ജനുവരി മുതൽ മാർച്ച് വരെയുള്ള മൂന്ന് മാസക്കാലയളവിൽ മാത്രം AI അധിഷ്ഠിത ദുരുപയോഗവുമായി ബന്ധപ്പെട്ട് നൂറിലധികം പരാതികളാണ് eSafety കമ്മീഷണർക്ക് ലഭിച്ചത്. സ്‌കൂൾ വെബ്‌സൈറ്റുകളിൽ നിന്നും സോഷ്യൽ മീഡിയ പേജുകളിൽ നിന്നും ശേഖരിച്ച ചിത്രങ്ങൾ ഉപയോഗിച്ചാണ് ഇത്തരക്കാർ വ്യാജ ഉള്ളടക്ക ങ്ങൾ ഉണ്ടാക്കുന്നത്. അധ്യാപകരെയും കുട്ടികളെയും അപകീർത്തിപ്പെടുത്തുന്ന ഡാൻസ് വീഡിയോകൾ, ഫേസ് സ്വാപ്പുകൾ, വ്യാജ കഥകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

പതിനെട്ട് വയസ്സിന് താഴെയുള്ള കുട്ടികളുടെ മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിക്കുന്ന കേസുകൾ മുൻവർഷങ്ങളേക്കാൾ ഇരട്ടിയായതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തിലാണ് സ്‌കൂളു കൾ തങ്ങളുടെ വെബ്‌സൈറ്റുകളിലും സോഷ്യൽ മീഡിയകളിലും പങ്കുവെക്കുന്ന ചിത്രങ്ങളുടെ സുരക്ഷ ഉറപ്പാ ക്കണമെന്ന് eSafety നിർദ്ദേശിച്ചിരിക്കുന്നത്. സാങ്കേതിക വെല്ലുവിളികൾ നേരിടാൻ സ്‌കൂളുകൾക്കായി പ്രത്യേക ടൂൾകിറ്റും (Toolkit for Schools) സർക്കാർ പുറത്തിറക്കിയിട്ടുണ്ട്.

പഠന മികവുകളും കലാപരിപാടികളും സമൂഹമാധ്യമങ്ങളിൽ നിരന്തരം പങ്കുവെക്കാൻ താല്പര്യപ്പെടുന്നവരാണ് ഭൂരിഭാഗം പ്രവാസി മലയാളികളും. എന്നാൽ ഒരിക്കൽ പബ്ലിക് ആയി പോസ്റ്റ് ചെയ്യപ്പെടുന്ന ചിത്രങ്ങൾ പിന്നീട് നമ്മുടെ നിയന്ത്രണത്തിലായിരിക്കില്ല എന്ന യാഥാർഥ്യം രക്ഷിതാക്കൾ തിരിച്ചറിയേണ്ടതുണ്ടെന്നും അധികൃതർ ഓർമ്മിപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *