ടെൽസ്ട്ര ഉപഭോക്താക്കൾക്ക് ഇനി മൊബൈൽ നെറ്റ്‌വർക്കില്ലാത്ത പ്രദേശങ്ങളിലും ആപ്പുകൾ ഉപയോഗിക്കാം

മെൽബൺ: ഓസ്‌ട്രേലിയൻ ടെലികോം ഭീമനായ ടെൽസ്ട്ര (Telstra), സാറ്റലൈറ്റ് അധിഷ്ഠിത സേവനങ്ങൾ എസ്.എം.എസ് സന്ദേശങ്ങൾക്കപ്പുറത്തേക്ക് വിപുലീകരിച്ചു. പരമ്പരാഗത മൊബൈൽ നെറ്റ്‌വർക്ക് പരിധിക്ക് പുറത്തുള്ള വിദൂര മേഖലകളിലും തിരഞ്ഞെടുക്കപ്പെട്ട ആപ്പുകൾ ഡാറ്റ അധിഷ്ഠിതമായി പ്രവർത്തിപ്പിക്കാൻ സഹായകമാകുന്ന സംവിധാനമാണ് കമ്പനി നടപ്പിലാക്കിയിരിക്കുന്നത്.

സ്റ്റാർലിങ്കുമായി സഹകരിച്ച് നടപ്പിലാക്കുന്ന ഈ പദ്ധതി വഴി ഗൂഗിൾ മാപ്‌സ്, ആപ്പിൾ മാപ്‌സ്, വാട്‌സ്ആപ്പ്, ഫെയ്‌സ്ബുക്ക് മെസ്സഞ്ചർ, ആപ്പിൾ വെതർ ഉൾപ്പെടെ കുറഞ്ഞ ഡാറ്റ ഉപയോഗിക്കുന്ന തിരഞ്ഞെടുത്ത ആപ്പുകൾ സാറ്റലൈറ്റ് കണക്റ്റിവിറ്റിയിലൂടെ ഉപയോഗിക്കാൻ സാധിക്കും. ഓസ്‌ട്രേലിയയിലെ വിദൂര ഗ്രാമീണ മേഖലകളിൽ സഞ്ചരിക്കുന്നവർക്കും ജോലി ചെയ്യുന്നവർക്കും മൊബൈൽ കവറേജ് ഇല്ലാത്ത ഇടങ്ങളിൽ കണക്റ്റിവിറ്റിയും സുരക്ഷയും ഉറപ്പാക്കാൻ ഈ സംവിധാനം ഉപകരിക്കും.

അമിത ഡാറ്റ ഉപയോഗിക്കുന്ന വീഡിയോ സ്ട്രീമിംഗ് പോലുള്ള കാര്യങ്ങൾക്ക് ഈ സേവനം ലഭ്യമല്ലെങ്കിലും, അടിയന്തര ആശയവിനിമയത്തിനും ദിശാസൂചനകൾക്കും ആവശ്യമായ ആപ്പുകൾ തടസ്സമില്ലാതെ ലഭ്യമാ ക്കുകയാണ് ടെൽസ്ട്ര ലക്ഷ്യമിടുന്നത്. നിലവിൽ അനുയോജ്യമായ സ്മാർട്ട്‌ഫോണുകൾ ഉപയോ ഗിക്കുന്ന ടെൽസ്ട്ര ഉപഭോക്താക്കൾക്ക് കൂടുതൽ വ്യക്തമായ ആകാശക്കാഴ്ച ലഭിക്കുന്ന ഏത് വിദൂര പ്രദേശത്തുനിന്നും ഈ സൗകര്യം പ്രയോജനപ്പെടുത്താം.

Leave a Reply

Your email address will not be published. Required fields are marked *