ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ ആശുപത്രിയിൽ; കൊറോണറി ആൻജിയോഗ്രാഫി പരിശോധന നടത്തി

ന്യൂഡൽഹി: അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡയെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകുന്നേരമാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് എയിംസ് അധികൃതർ അറിയിച്ചു.

തുടർന്ന് നഡ്ഡയ്ക്ക് കൊറോണറി ആൻജിയോഗ്രാഫി പരിശോധന നടത്തി. നിലവിൽ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും കാർഡിയോളജി വിഭാഗത്തിൽ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

അസ്വസ്ഥതയ്ക്ക് കാരണമായ പ്രത്യേക ആരോഗ്യപ്രശ്നം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ എയിംസ് അധികൃതർ പുറത്തുവിട്ടിട്ടില്ല. അതിനാൽ നഡ്ഡയ്ക്ക് ഹൃദയാഘാതമുണ്ടായെന്നോ മറ്റേതെങ്കിലും ഗുരുതര ഹൃദ്രോഗാവസ്ഥയുണ്ടെന്നോ സ്ഥിരീകരണമില്ല.

Leave a Reply

Your email address will not be published. Required fields are marked *