തിരുവനന്തപുരം: കൊതുക് ജന്യ രോഗങ്ങൾ പ്രതിരോധിക്കുന്നതിനും പകർച്ചവ്യാധികൾ തടയുന്നതിനും സമൂഹത്തിന്റെ പൂർണ്ണ പങ്കാളിത്തവും ജാഗ്രതയും അനിവാര്യമാണെന്ന് ആരോഗ്യം-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ. ലോക കൊതുക് ദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം വട്ടിയൂർക്കാവ് എസ്.എഫ്.എസ് പാരിഷ് ഹാളിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ ഓരോരുത്തരുടെയും ഭാഗത്തുനിന്നുള്ള നിരന്തരമായ ശ്രദ്ധയും കൂട്ടായ പ്രവർത്തനങ്ങളും ഉണ്ടാകണമെന്നും മന്ത്രി ഓർമ്മിപ്പിച്ചു.
കൊതുക് ജന്യ രോഗങ്ങളെ പ്രതിരോധിക്കാൻ സാമൂഹിക പങ്കാളിത്തവും ജാഗ്രതയും അനിവാര്യം: മന്ത്രി കെ. മുരളീധരൻ

