നടപടി ഇല്ല, ന്യായവാദങ്ങൾ മാത്രം; തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ വിമർശനം

ന്യൂഡൽഹി: വോട്ടർപട്ടികയുടെ പ്രത്യേക തീവ്രപരിശോധന (SIR) സംബന്ധിച്ച തീരുമാനങ്ങളിൽ ഏകോപനമില്ലെന്ന ആരോപണങ്ങൾക്കിടെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ സഹകമ്മിഷണർമാരായ സുഖ്‌വീന്ദർ സിംഗ് സന്ധു, വിവേക് ജോഷി എന്നിവരുമായി കൂടിക്കാഴ്ച നടത്തി. തെരഞ്ഞെടുപ്പ് സദനിലാണ് യോഗം നടന്നത്.

SIR-മായി ബന്ധപ്പെട്ട വിഷയങ്ങളിൽ കമ്മിഷനിൽ ഐക്യകണ്ഠ്യേനയാണ് തീരുമാനങ്ങൾ എടുത്തതെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. വിവിധ വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്തതായും കമ്മിഷൻ അറിയിച്ചു.

അതേസമയം, SIR-മായി ബന്ധപ്പെട്ട 14 വിഷയങ്ങളിൽ സഹകമ്മിഷണർമാർ നേരത്തെ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നുവെന്നാണ് റിപ്പോർട്ട്. ഈ വിഷയങ്ങളിൽ പൂർണമായ പരിഹാരം ഉണ്ടായില്ലെന്നും വിയോജിപ്പുകൾ ഉയർന്ന വിഷയങ്ങളിൽ ചില വിശദീകരണങ്ങൾ മാത്രമാണ് കമ്മിഷന്റെ വാർത്താക്കുറിപ്പിൽ നൽകിയതെന്നും റിപ്പോർട്ടിൽ പറയുന്നു.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധം ശക്തമാക്കിയ സാഹചര്യത്തിലാണ് സഹകമ്മിഷണർമാരുമായുള്ള യോഗം നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *