തീ തെരഞ്ഞിറങ്ങിയ അഗ്നിരക്ഷാ സേനാംഗങ്ങൾ കണ്ടത് അപൂർവ്വമായ വെളുത്ത കംഗാരുവിനെ

സിഡ്നി: പുക ഉയർന്നതായുള്ള സന്ദേശം ലഭിച്ച് പരിശോധനയ്ക്കിറങ്ങിയ അഗ്നിരക്ഷാ സേനാംഗങ്ങൾ കാട്ടിൽ കണ്ടെത്തിയത് അപൂർവ്വമായ വെളുത്ത കംഗാരുവിനെ. ന്യൂ സൗത്ത് വെയിൽസിലെ നെറിഗ റൂറൽ ഫയർ ബ്രിഗേഡിലെ ജീവനക്കാരാണ് പതിവ് പരിശോധനയ്ക്കിടെ അപൂർവ്വ കാഴ്ചയ്ക്ക് സാക്ഷികളായത്.

പ്രദേശത്ത് തീപിടിത്തമൊന്നും കണ്ടെത്താനായില്ലെങ്കിലും നെറിഗയ്ക്ക് സമീപമുള്ള കാട്ടുപ്രദേശത്ത് വെച്ച് ആകസ്മികമായി ഈ വെളുത്ത കംഗാരുവിനെ കണ്ടെത്തുകയായിരുന്നു. കംഗാരുവിന്റെ സുരക്ഷ മുൻനിർത്തി ഇത് കാണപ്പെട്ട കൃത്യമായ സ്ഥലം അധികൃതർ രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. ആൽബിനിസം അല്ലെങ്കിൽ ല്യൂസിസം എന്നീ ജനിതക പ്രത്യേകതകൾ കാരണമാണ് കംഗാരുക്കൾക്ക് ഇത്തരം അപൂർവ്വമായ വെളുത്ത നിറം ലഭിക്കുന്നത്. തീ തിരഞ്ഞിറങ്ങിയ സംഘത്തിന് അപ്രതീക്ഷിതമായി ലഭിച്ച ഈ അത്ഭുതക്കാഴ്ച സമൂഹമാധ്യമങ്ങളിലും വലിയ ശ്രദ്ധ നേടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *