ശ്രീലേഖ കൗൺസിലറായി തുടരും; നൽകിയ കത്ത് രാജിക്കത്തല്ലെന്ന് വി.വി. രാജേഷ്

തിരുവനന്തപുരം: ബിജെപി കൗൺസിലർ ആർ. ശ്രീലേഖ തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലറായി തുടരുമെന്ന് മേയർ വി.വി. രാജേഷ്. ശ്രീലേഖ നൽകിയ കത്ത് രാജിക്കത്തല്ലെന്നും വാർഡിലെ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനായി നൽകിയ കത്താണെന്നും മേയർ വ്യക്തമാക്കി.

വാർഡിലെ വികസന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ശ്രീലേഖ നേരിടുന്ന ചില ബുദ്ധിമുട്ടുകളും ആരോഗ്യപ്രശ്നങ്ങളും കത്തിൽ സൂചിപ്പിച്ചിട്ടുണ്ടെന്ന് രാജേഷ് പറഞ്ഞു. ഇക്കാര്യങ്ങളിൽ ആവശ്യമായ ഇടപെടലുകൾ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

ശ്രീലേഖ രാജിവയ്ക്കുമെന്ന തരത്തിൽ പ്രചാരണം ഉണ്ടായിരുന്നെങ്കിലും അവർ കൗൺസിലർ സ്ഥാനത്ത് തുടരുമെന്ന് ബിജെപി നേതൃത്വം വ്യക്തമാക്കിയതോടെ ഇതുസംബന്ധിച്ച അഭ്യൂഹങ്ങൾക്ക് വിരാമമായി.

Leave a Reply

Your email address will not be published. Required fields are marked *