എൻ.എം.സി.സി (NMCC) സംഘടിപ്പിക്കുന്ന ക്രിസ്തുമസ്-പുതുവത്സരാഘോഷങ്ങൾ (NMCC Christmas & New Year Celebrations 2027) 2027 ജനുവരി 16-ന് വൈകുന്നേരം 6 മണിക്ക് നടക്കും. ക്രെയ്ഗിബേണിലെ ഹൈലാൻഡർ കമ്മ്യൂണിറ്റി സെന്ററാണ് (Highlander Community Centre, 141 Highlander Dr, Craigieburn VIC 3064) ആഘോഷപരിപാടികൾക്ക് വേദിയാകുന്നത്.
എൻ.എം.സി.സി അംഗങ്ങൾക്ക് മാത്രമായി സംഘടിപ്പിക്കുന്ന പരിപാടിയിൽ മുതിർന്നവർക്ക് 20 ഡോളറും, 4 മുതൽ 12 വയസ്സുവരെയുള്ള കുട്ടികൾക്ക് 10 ഡോളറുമാണ് ടിക്കറ്റ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. പോസ്റ്ററിൽ നൽകിയിട്ടുള്ള ക്യുആർ കോഡ് (QR Code) വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്. ‘ജസ്റ്റ് ഈസി ബുക്ക്’ (Just Easy Book) ആണ് പരിപാടിയുടെ പ്രൊമോഷനും ടിക്കറ്റിംഗും നിർവ്വഹിക്കുന്നത്

