സാമൂഹിക നീതിയും സ്ത്രീ സംരക്ഷണവും പ്രമേയമാക്കി തമിഴ് സോഷ്യൽ ത്രില്ലർ ‘ജെഡുസി’ നവംബർ 27-ന് തിയേറ്ററുകളിൽ

തദ്ദേശീയരായ മനുഷ്യരുടെ ജീവിതകഥകൾക്കൊപ്പം ത്രില്ലർ ഘടകങ്ങളും കോർത്തിണക്കി, ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുക്കുന്ന പുതിയ തമിഴ് സോഷ്യൽ ത്രില്ലർ ചിത്രം ‘ജെഡുസി’ നവംബർ 27-ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. ‘ബൈസൺ കാലമാടൻ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അരുവി മദൻ, യുവതാരം വിജയശാന്തി ശ്രീധർ, ശ്വേത എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിർവ്വഹിക്കുന്നത് നടരാജ് ഏകാമ്പരമാണ്. അക്ഷയ മൂവി മേക്കേഴ്സ്, ശ്രീ ഇന്റർനാഷണൽ എന്നീ ബാനറുകളിൽ സംവിധായകൻ നടരാജും വിജയശാന്തി ശ്രീധറും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

സാമൂഹിക നീതിയും സ്ത്രീ സംരക്ഷണവും പ്രമേയമാക്കുന്ന ചിത്രം, പ്രത്യേകിച്ച് സ്ത്രീകൾക്ക് വിദ്യാഭ്യാസം ലഭിക്കേണ്ടതിന്റെ പ്രാധാന്യവും ജാതിമത ഭേദമന്യേ എല്ലാവർക്കും തുല്യ അവസരങ്ങൾ ലഭിക്കേണ്ടതിന്റെ ആവശ്യകതയും മുന്നോട്ടുവെക്കുന്നു. അരുവി മദൻ, ശ്രീധർ, ശ്വേത എന്നിവർക്കൊപ്പം സംവിധായകൻ എ. വെങ്കിടേഷ്, എഴുത്തുകാരൻ ബാവ ചെല്ലദുരൈ, അശോക് പാണ്ഡ്യൻ, പാണ്ടി തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

നവാഗതനായ വിഘ്നേശ്വരൻ ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കുമ്പോൾ, പുതുമുഖം കെ. സന്തോഷ് പശ്ചാത്തല സംഗീതം നിർവ്വഹിക്കുന്നു. നാഗ അർജുൻ വി.എസ് ഛായാഗ്രഹണവും എസ്.പി. അഹമ്മദ് എഡിറ്റിംഗും കൈകാര്യം ചെയ്യുന്നു. കലാസംവിധാനം സെൽവരാജ്, സ്റ്റണ്ട് കൊറിയോഗ്രാഫി ഗൗതം ഹരി, അസോൾട്ട് മധുരൈ, മാർക്കറ്റിംഗ് ബി.സി ക്രിയേറ്റീവ്സ്, പി.ആർ.ഒ പി. ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ. ചിത്രം നവംബർ 27-ന് തിയേറ്ററുകളിൽ എത്തുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *